ന്യൂഡൽഹി:കോടതിമുറിയിലെ ഒരു അധിക്ഷേപ പരാമർശത്തെ രാജ്യത്തെ യുവാക്കൾ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരിഹാസമാക്കി മാറ്റിയിരിക്കുകയാണ്. ഡൽഹിയിലെ വ്യാജ വക്കീലന്മാരെയും സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'സമൂഹത്തിലെ ഇത്തിൾക്കണ്ണികളായ പാറ്റകൾ' എന്ന് വിളിച്ചതാണ് കഥയിലെ വില്ലൻ. ......
ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരമുള്ള പരാതികളിൽ, പ്രതിഭാഗത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ കോടതികൾക്ക് തുടർനടപടികളുമായി (Cognizance) മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി. ബിഎൻഎസ്എസ് സെക്ഷൻ 223(1)-ലെ ഈ വ്യവസ്ഥ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ഇത് ലംഘിച്ചുകൊണ്ടുള്ള കോടതി നടപടികൾ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എം.എം. ......
ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന ആസൂത്രകരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധീന കശ്മീരിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ‘ഡോക്ടർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹംസ ബുർഹാനെ മുസഫറാബാദിൽ അജ്ഞാതർ ആക്രമിച്ചതായും, ആക്രമണത്തിൽ നിരവധി വെടിയുണ്ടകൾ ശരീരത്തിൽ തറച്ചതിനെ തുടർന്ന് മരണം സംഭവിച്ചതായുമാണ് വിവരം. ......
ചെന്നൈ: എൽടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരനെ അനുസ്മരിച്ച തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചില്ല. ഇന്ന് രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ രാജീവ് ഗാന്ധിയെ കുറിച്ചുള്ള ഒരു അനുസ്മരണ കുറിപ്പ് പോലും വിജയ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചില്ല. ......
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ മെയ് 21, കേവലമൊരു അനുസ്മരണത്തിനപ്പുറം തീവ്രവാദ ആശയങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയാണ് വീണ്ടും ഓർമ്മിപ്പിക്കുന്നത്. 1991-ല്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ആ ദാരുണ സംഭവം ഉയർത്തിയ ആഘാതത്തില്‍ നിന്നാണ് ഭീകരതയുടെ വിനാശകരമായ മുഖത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി ഈ ദിവസം ദേശീയ ഭീകരവിരുദ്ധ ദിനമായി ആചരിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പ്രത്യേക പ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് സംഘടിപ്പിക്കും. ......
കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്തു. എബോള വൈറസ് രോഗവ്യാപനം തടയാനുള്ള തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും യോഗത്തില്‍ ചർച്ച ചെയ്തു. ......
കർണാടകത്തിലെ സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ടുപ്രമുഖരാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോ: ജി പരമേശ്വരയും. രണ്ടുപേരും മുഖ്യമന്ത്രിയാകാൻ തീവ്രമായി ആഗ്രഹിക്കുന്നവരാണ്. ......
ന്യൂഡൽഹി: ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തം കുറയുകയാണെന്ന വിമർശനം നിലനിൽക്കുമ്പോൾ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയത്തിൽ പുതിയ തലമുറയ്ക്ക് അപ്രതീക്ഷിത താൽപര്യം ഉണർത്തിയിരിക്കുകയാണ് ഒരു പരിഹാസ രാഷ്ട്രീയ സംരംഭം. "കോക്രോച്ച് ജനത പാർട്ടി"(സിജെപി) ഇന്ന് ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ......
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായതായി പരാതി. കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. ......
ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) നിലവിൽ വന്നതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) പരാതികളിൽ കോടതി തുടർനടപടികളിലേക്ക് (Cognizance) കടക്കും മുൻപ് പ്രതിഭാഗത്തിന് തങ്ങളുടെ വാദം കേൾക്കാനുള്ള അവസരം നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എം.എം. ......