ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്നാരോപിച്ച് മൂന്ന് വ്യത്യസ്ത കേസുകളിൽ കുടുങ്ങിയ വ്യക്തിയുടെ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. രാജസ്ഥാൻ ഹൈക്കോടതി FIR-കൾ റദ്ദാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അർപ്പിത് നരൈൻവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ......
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്റെ ഭാര്യ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിൽ ചേർന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി, ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് സംഘടനയിൽ സജീവമായത്. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിന്റെ പ്രധാന മുഖവും ഷൂറാ കമ്മിറ്റി അംഗവുമാണ് ഇപ്പോൾ അഫീറ ബീബി.
മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറാണ് വനിതാ ബ്രിഗേഡിന്റെ തലവൻ. ......
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി - രാഹുൽ സഖ്യം.ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനമുള്ളത്.
130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.
എൻഡിഎ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടുവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം..
അതേസമയം, ബിഹാറിൽ നിതീഷ് കുമാറിൻ്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. ......
ലഖ്നൗ: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു ലേഡി ഡോക്ടർ അറസ്റ്റിലായതോടെ ഇന്ത്യയിൽ ഭീകരരുടെ ബന്ധങ്ങളും ഭീകരശൃംഖലയുടെ കണ്ണികളും എത്രത്തോളം ആഴമുള്ളതാണ് എന്ന തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
യുപി എ.ടി.എസ്. ......
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഇരുപത്തേഴുകാരൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) റെയ്സ് കോഴ്സ് ആണ് പൊലീസിന്റെ പിടിയിലായത്. ......

ന്യൂഡൽഹി: ഇലക്ടറൽ റോൾ കേസിന്റെ വാദത്തിനിടെ, ആധാർ ഒരു കാരണവശാലും പൗരത്വത്തിനോ ജനനത്തീയതിക്കോ ഉള്ള തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ ആധാർ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
പ്രധാന വാദങ്ങൾ:
ഹർജിക്കാരന്റെ വാദം: സ്റ്റാൻഡേർഡൈസേഷൻ ഓഫ് ഇലക്ടറൽ റോൾസ് (SIR) നടപടിക്രമങ്ങൾ ആരംഭിച്ചിട്ടും, ഫോം 6-ൽ ആവശ്യമായ ഭേദഗതി വരുത്തിയിട്ടില്ലെന്നും, ജനനത്തീയതിയുടെ തെളിവായി ആധാർ ഉൾപ്പെടുത്തിയത് ആധാർ നിയമത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്നും ഉപാധ്യായ വാദിച്ചു.
കോടതിയുടെ നിരീക്ഷണം:
ആധാർ നിയമപ്രകാരം, ആധാർ പൗരത്വത്തിനോ ഡൊമിസൈലിനോ ഉള്ള തെളിവല്ല എന്ന് മുൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയതായി ജസ്റ്റിസ് കാന്ത് ഓർമ്മിപ്പിച്ചു.
ആധാർ ഒരു കാരണവശാലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കരുത് എന്ന് വ്യക്തമായി പറയുന്ന ആധാർ നിയമത്തിലെ സെക്ഷൻ 9 ജസ്റ്റിസ് ബാഗ്ചിയും പരാമർശിച്ചു.
വിധി:
UIDAI അറിയിപ്പ് ആധാറിന്റെ പരിമിതികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, തിരിച്ചറിയൽ രേഖയായി മാത്രമേ ആധാർ ഉപയോഗിക്കാൻ അനുവാദമുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാൻ അതിന് കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസിന്റെ പേര്: അശ്വിനി കുമാർ ഉപാധ്യായ v. ......
ന്യൂഡൽഹി:ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കുറ്റകൃത്യ പരമ്പരകളിൽ ഒന്നായ നിഠാരി കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ സുരേന്ദ്ര കോലി നൽകിയ ക്യൂറേറ്റീവ് ഹർജി സുപ്രീം കോടതി ഇന്നലെ അനുവദിച്ചു. ......
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു. ......
ഹൈദരാബാദ്: പരസ്പരം സംശയിച്ച ഭർത്താവും ഭാര്യയും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം.......
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിന് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ......