പാട്ന: നിയമസഭാ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കെത്തവെ ബീഹാറിൽ എൻഡിഎ തരംഗം. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ......
ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രിതമായാണ് പുൽവാമയിലെ വസതി പൊളിച്ചത്.......
കർണാടകത്തിലെ ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യഡിയൂരപ്പ പ്രതിയായ പോസ്കോ കേസ്. 2024 മെയ് 26ന് സാമൂഹിക പ്രവർത്തകയായ അമ്മയും പതിനേഴുകാരിയായ മകളും ഒരു പ്രശ്നത്തിൽ സഹായം തേടി യഡിയൂരപ്പയുടെ ബംഗളുരുവിലെ വസതിയിൽ എത്തിയിരുന്നു. ......
പാട്ന: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ബീഹാറിൽ ബിജെപി- ജെഡിയു സഖ്യം വീണ്ടും അധികാരത്തിലേക്കെന്ന് ഉറപ്പായി. മിന്നുന്ന മുന്നേറ്റമാണ് എൻഡിഎ സഖ്യം ബീഹാറിൽ കാഴ്ച്ചവെക്കുന്നത്. ......
ന്യൂഡൽഹി: മയക്കുമരുന്ന് കേസുകളിലെ ജാമ്യവ്യവസ്ഥകളിൽ സുപ്രീം കോടതി നിർണ്ണായകമായ വ്യക്തത വരുത്തി. വാണിജ്യ അളവിലുള്ള (Commercial Quantity) മയക്കുമരുന്ന് കടത്ത് കേസുകളിൽ, പ്രതി ദീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞു അല്ലെങ്കിൽ വിചാരണ വൈകുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:ലാഭം വർദ്ധിപ്പിക്കുക എന്ന വാണിജ്യപരമായ ലക്ഷ്യത്തോടെ സോഫ്റ്റ്വെയർ വാങ്ങുന്ന കമ്പനികൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സംരക്ഷണം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കാര്യക്ഷമത വർദ്ധിപ്പിക്കാനോ ലാഭമുണ്ടാക്കാനോ വേണ്ടി ഉൽപ്പന്നങ്ങൾ (സോഫ്റ്റ്വെയർ ഉൾപ്പെടെ) വാങ്ങുന്ന സ്ഥാപനങ്ങളെ 'ഉപഭോക്താക്കൾ' ആയി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.സോഫ്റ്റ്വെയർ കമ്പനി ഫയൽ ചെയ്ത ഉപഭോക്തൃ പരാതി തള്ളിക്കൊണ്ടുള്ള കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
കോടതിയുടെ നിലപാട്: ഒരു ഉൽപ്പന്നം വാങ്ങുന്നത് നേരിട്ട് ലാഭം നേടുന്നതിനുള്ള വാണിജ്യപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കിൽ, വാങ്ങുന്നയാൾ 'ഉപഭോക്താവ്' എന്ന നിർവചനത്തിൽ വരില്ല.
പ്രാധാന്യം: ഉപഭോക്തൃ സംരക്ഷണ നിയമം വ്യക്തിഗത ഉപഭോക്താക്കളുടെ സംരക്ഷണത്തിനായുള്ളതാണ്. ......
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.......
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് തുർക്കിയിലെന്ന് റിപ്പോർട്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന മസ്തിഷ്കം ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡൽഹിക്കു പുറമെ അയോധ്യയിലും ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അൽ-ഫലാഹ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ......
ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടിരുന്നു എന്നാണ് അറസ്റ്റിലായവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ......