പൂനെ: ആരോഗ്യ പരിപാലനത്തിന് എഐ അധിഷ്ഠിത വൈകാരിക വിലയിരുത്തലുകൾ ആദ്യമായി സംയോജിപ്പിച്ച സ്ഥാപനമായി പൂനെ ആസ്ഥാനമായ ജെഹാംഗിർ വെൽനസ് സെൻ്റർ (ജെഡബ്ല്യുസി). ജെഡബ്ല്യുസിയിൽ എത്തുന്ന ഓരോ വ്യക്തിക്കും ഇനി 60 സെക്കൻഡിനുള്ളിൽ ഈ കോൺടാക്റ്റ്ലെസ് സാങ്കേതികവിദ്യ വഴി വൈകാരിക വിലയിരുത്തൽ നടത്താനാകും.
നവരസങ്ങൾ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന വികാരങ്ങളുടെ തീവ്രതയാണ് ഇമോസ്കേപ്പ് അളക്കുന്നത്. ......
ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിക്ക് നിർണ്ണായകമായ ഒരു വിധി പ്രസ്താവത്തിൽ, ജില്ലാ ജഡ്ജി തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ നിലവിലുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രത്യേക ക്വാട്ടയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉന്നത നീതിന്യായ സർവീസ് (Higher Judicial Service) നിയമനങ്ങളിൽ സീനിയോറിറ്റി എങ്ങനെ നിശ്ചയിക്കണം എന്നതുമായി ബന്ധപ്പെട്ട് കോടതി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ജസ്റ്റിസ് ബി.ആർ. ......
പ്ലസ്ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനി ആണ് കൊല്ലപ്പെട്ടത്.......
ഭീകരവാദക്കേസിലെ പ്രതിയെ ജയിലിനുള്ളിലിട്ട് മർദ്ദിച്ചത് രാജ്യസ്നേഹം പ്രകടിപ്പിക്കാനെന്ന് സഹതടവുകാരുടെ മൊഴി. ചൊവ്വാഴ്ച്ച രാവിലെയാണ് ഗുജറാത്തിലെ സബർമതി ജയിലിനുള്ളിൽവെച്ച് അഹമദ് മുഹിയുദ്ദീൻ അബ്ദുൾ ഖാദർ ജിലാനിയെ സഹതടവുകാർ മർദ്ദിച്ചത്. ......
കർണാടകം: ഐ ടി ഹബ്ബായി പരിണമിച്ച ബംഗളുരു നഗരത്തിന്റെ മറ്റൊരു മുഖമാണ് നിലക്കടല മേള അരങ്ങേറുന്ന, കാർഷികസമൃദ്ധിയുടെ ഓർമ്മകൾ വന്നുനിറയുന്ന അന്തരീക്ഷം. ഐശ്വര്യവും സമൃദ്ധിയും നിലനിർത്താനായി ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരും നഗരവാസികളും ഒത്തുചേരുന്ന വിളവെടുപ്പ് ഉത്സവമാണിത്. ......
സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ വസ്ത്രത്തിനുള്ളിൽ കൈവെച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്ന് പെൺകുട്ടികളുടെ പരാതി. ബിഹാറിലെ അരാരിയയിൽ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ഷംസുൽ ഹോഡയ്ക്കെതിരെ പതിനഞ്ച് വിദ്യാർത്ഥിനികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ചു വർഷമായി തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സഹപ്രതികളിൽ പലർക്കും ജാമ്യം ലഭിച്ച സാഹചര്യത്തിൽ, ഉമർ ഖാലിദ് സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ (SLP(Crl) No. ......
ന്യൂഡൽഹി: ഇന്ദിരാഭവനിൽ എസ്ഐആർ വിഷയത്തിൽ ദേശീയതല യോഗം ചേർന്നപ്പോൾ, ക്ഷണമുണ്ടായിട്ടും ശശി തരൂർ പങ്കെടുക്കാതിരുന്നതാണ് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ഈ യോഗം തരൂർ ‘ബഹിഷ്കരിച്ചതായി’ രാഷ്ട്രീയവൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നു. ......
മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയും ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മദ്വി ഹിദ്മയും ഭാര്യ രാജെ എന്ന രാജാക്കയും ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മേഖലയിൽ ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്. ......