ന്യൂഡൽഹി: വധശിക്ഷ നൽകാവുന്ന കേസുകളിൽ ട്രയൽ കോടതികൾ കുറ്റവും ലഘുഘടകങ്ങളും പരിശോധിച്ചുള്ള റിപ്പോർട്ട് നൽകണമെന്ന മുൻ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) നൽകിയ അപേക്ഷ അംഗീകരിച്ചാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ......
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ വീണ്ടും പേരുമാറ്റം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ......
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുനേരെ ഡൽഹി വിമാനത്താവളത്തിൽ യുവാവിന്റെ ആക്രോശം. മഹാരാഷ്ട്രയിൽനിന്ന് ബുധനാഴ്ച ഡൽഹിയിലെത്തിയ ദിപ്കെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്നതിനിടെയാണ് സംഭവം. ......
ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് കൈമാറാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബാങ്കിലെ 60.72 ശതമാനം ഓഹരികൾ 52,877.07 കോടി രൂപയ്ക്ക് വിൽക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ......
ന്യൂഡൽഹി : നിരന്തരം സൃഷ്ടിക്കുകയും അന്വേഷിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും സ്വയം ആവിഷ്കരിക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക്, ‘ശരിയായ നിമിഷ’ത്തിനായുള്ള കാത്തിരിപ്പ് പതിയെ പഴങ്കഥയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുട്വെയർ ബ്രാൻഡുകളിലൊന്നായ സ്പാർക്സ്, ഈ സാംസ്കാരിക മാറ്റത്തെ തന്നെ തങ്ങളുടെ പുതിയ ബ്രാൻഡ് പ്ലാറ്റ്ഫോമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ’ (ജി.ഒ.ടി.) ആക്കി മാറ്റുകയാണ്. ......
മീററ്റ്: രാജ്യം നടുങ്ങിയ സൗരഭ് രാജ്പുത് കൊലപാതകക്കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും പരമാവധി ശിക്ഷ വിധിച്ചത്. ......
പ്രയാഗ്രാജ്: നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രുതി ശ്രീവാസ്തവയുടെ ജീവിതയാത്ര ശ്രദ്ധേയമാകുന്നു. 24-ാം വയസിൽ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ 82-ാം റാങ്ക് സ്വന്തമാക്കിയ ശ്രുതി നിലവിൽ പ്രയാഗ്രാജിൽ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. ......
ബംഗളുരു: വ്യക്തിജീവിതത്തിലെ വലിയ ദുരന്തത്തെ അതിജീവിച്ച് പൊതുസേവനത്തിന്റെ പാതയിലൂടെ മുന്നേറിയ വ്യക്തിത്വമാണ് പുതിയ കർണാടക ഗവർണർ ഡോ. സുധ യാദവ്. ......
പുണെ: ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കരാർ തൊഴിലാളി അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡിലെ നിഗ്ഡി പ്രദേശത്താണ് സംഭവം. ......