ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡൈസ് പ്ലസ് റിപ്പോർട്ട്. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ സർക്കാർ സ്കൂളുകളിലെ എൻറോൾമെന്റ് ഏകദേശം 86 ലക്ഷം കുറഞ്ഞപ്പോൾ, എയ്ഡഡ് അല്ലാത്ത അംഗീകൃത സ്വകാര്യ സ്കൂളുകളിൽ 88 ലക്ഷത്തിലധികം പുതിയ വിദ്യാർഥികൾ ചേർന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡിജിറ്റൽ വിവരശേഖരമായ യുഡൈസ് പ്ലസ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ, വിദ്യാർഥികളുടെ എൻറോൾമെന്റ് എന്നിവയുടെ വിശദമായ കണക്കുകൾ ഉൾക്കൊള്ളുന്നതാണ്.
റിപ്പോർട്ടനുസരിച്ച്, ഫൗണ്ടേഷണൽ മുതൽ സെക്കൻഡറി തലം വരെയുള്ള ആകെ വിദ്യാർഥികളുടെ എണ്ണം 2023-24-ലെ 24.80 കോടിയിൽ നിന്ന് 2025-26-ൽ 24.72 കോടിയായി കുറഞ്ഞു. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 11-കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചു. മകൻ ചെയ്ത ക്രൂരകൃത്യത്തിന് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനോ അവസാനമായി കാണാനോ തങ്ങൾക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.
"അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലഭിച്ചത്. ......
ന്യൂഡൽഹി:അഭിഭാഷകരുടെ പ്രൊഫഷണൽ നിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 'തുടർ നിയമപഠനം' അനിവാര്യമാണെന്ന് സുപ്രീം കോടതി. ജഡ്ജിമാർക്കായി നിലവിലുള്ള നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മാതൃകയിൽ, അഭിഭാഷകർക്കായി ഒരു നാഷണൽ ലീഗൽ അക്കാദമി സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് പമിദിഘന്തം ശ്രീ നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
മാറുന്ന നിയമലോകം: നിയമങ്ങളും സാങ്കേതികവിദ്യയും കോടതിവിധികളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ......
ജയ്പൂർ: സർക്കാർ ജോലി സ്വന്തമാക്കാൻ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.......
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ശ്രീരാമക്ഷേത്രം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഓരോ ആരോപണങ്ങൾക്കും വിശദമായി മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
രാമഭക്തർക്കായി എഴുതിയ തുറന്ന കത്തിലാണ് ചമ്പത് റായ് തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കയിൽ നിന്ന് മോഷ്ടിച്ച പണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കാമുകിക്കുമായി ചെലവഴിച്ചതായി പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചതായി റിപ്പോർട്ട്. മോഷണക്കേസിൽ പ്രതികളായ എട്ട് കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളിൽ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പോലീസ് രേഖകൾ പ്രകാരം, കേസിലെ പ്രതികളിൽ ഏറ്റവും കൂടുതൽ തുക കൈക്കലാക്കിയിരിക്കുന്നത് അവിനാഷ് ശുക്ലയാണ്. ......
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്. കേസിൽ ഭാര്യ സന്ധ്യ, കാമുകൻ അനിൽ, സുഹൃത്തായ വെങ്കട് സായി (ബണ്ടി) എന്നിവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ......
ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത നീതിന്യായ വ്യവസ്ഥയിലെ ജഡ്ജിമാരുടെ നിയമനത്തിനായുള്ള 'കൊളീജിയം സംവിധാനം' ഒരു വൻ ദുരന്തമാണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. കൊളീജിയം സംവിധാനം കാരണം ജുഡീഷ്യറിയുടെ ഗുണനിലവാരം, സ്വാതന്ത്ര്യം, ഭരണഘടനാപരമായ പ്രതിബദ്ധത എന്നിവ വൻതോതിൽ ഇടിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ......
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 25 ശതമാനമായി ഉയർത്താനുള്ള നീക്കം തൽക്കാലം ഘട്ടംഘട്ടമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ 20 ശതമാനം എഥനോൾ (E20) കലർന്ന പെട്രോളിനെതിരെ ഉയരുന്ന പരാതികളും പൊതുജനങ്ങളുടെ ആശങ്കയും പരിഗണിച്ചാണ് തീരുമാനം.
E20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ എഞ്ചിനും മറ്റ് യന്ത്രഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുവെന്ന പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഉടൻ കുറവുണ്ടാകാൻ സാധ്യത. ഈ മാസം 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എണ്ണക്കമ്പനികൾ വില കുറയ്ക്കുന്ന തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ......