ന്യൂഡൽഹി:ചെക്ക് മടങ്ങിയ കേസുകളിൽ (Cheque Bounce Cases), അത് നിയമപരമായ ബാധ്യത തീർക്കുന്നതിനായി നൽകിയതാണോ എന്ന് വിചാരണയ്ക്ക് മുൻപുള്ള അന്വേഷണം നടത്തി കേസുകൾ റദ്ദാക്കാൻ ഹൈക്കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 482 പ്രകാരം ഹൈക്കോടതികൾ ഇത്തരം കേസുകൾ റദ്ദാക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
പ്രാഥമിക തെളിവുകൾ: പരാതിയിലും അനുബന്ധ രേഖകളിലും പ്രഥമദൃഷ്ട്യാ (Prima facie) കേസെടുക്കാൻ പകുതി തെളിവുകളുണ്ടെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണം.
തെളിവുകളുടെ വിശ്വാസ്യത: തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കാനോ തർക്കവിഷയങ്ങളിൽ വിധി പറയാനോ ഉള്ള ഘട്ടമല്ലിത്. ......
ബെംഗളുരു: പ്രമുഖ ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ, തങ്ങളുടെ റീട്ടെയിൽ ബിസിനസ് വിഭാഗത്തിൻ്റെ സിഇഒ ആയി ഋഷഭ് ഗാർഗിനെ നിയമിച്ചു. കമ്പനിയുടെ ഡിജിറ്റൽ ബിസിനസ് തന്ത്രങ്ങൾ, ഉൽപ്പന്ന നവീകരണം, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുക, റീട്ടെയിൽ ഇൻവെസ്റ്റിംഗ് മേഖലയിൽ വളർച്ച കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമനം. ......
രേണുകാസ്വാമി കൊലപാതകക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് പത്രം, ടെലിവിഷൻ, പുസ്തകങ്ങൾ എന്നിവ ഉപയോഗിക്കാൻ സെഷൻസ് കോടതി അനുമതി നൽകി. ജയിലിലെ ഏകാന്തത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിച്ചത്. ......
ബംഗളുരുവിൽ അപ്പാർട്ടുമെന്റുകൾ വ്യാപകമായിട്ട് ഒന്നര ദശകക്കാലമേ ആയിട്ടുള്ളു. കഴിഞ്ഞ നാലഞ്ചു വർഷമായി അപ്പാർട്ടുമെന്റുകളുടെ ചാകരയാണ്.......
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട നിഖാബ് വിവാദം പുതിയ രാഷ്ട്രീയ ചർച്ചകളിലേക്ക്. നിതീഷ് കുമാറിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ നിതീഷിനെ പിന്തുണച്ച് ബിജെപി നേതാക്കളും നിലപാടെടുത്തു. ......
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് (Suo Motu Case) തുടർനടപടികൾക്കായി കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഇനി ഹൈക്കോടതിക്കായിരിക്കും.ഡോക്ടർമാരുടെ സുരക്ഷയും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ച കാര്യങ്ങളുടെ മേൽനോട്ടം ഇനി കൊൽക്കത്ത ഹൈക്കോടതി വഹിക്കും.
ദേശീയ കർമ്മസേന: സർജൻ വൈസ് അഡ്മിറൽ ആരതി സരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പത്തംഗ ദേശീയ കർമ്മസേനയുടെ (NTF) ശുപാർശകൾ നടപ്പിലാക്കുന്നതും ഹൈക്കോടതി നിരീക്ഷിക്കും.
കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിക്ക് കൊൽക്കത്തയിലെ സെഷൻസ് കോടതി ഈ ജനുവരിയിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ......
ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായുമലിനീകരണം കണക്കിലെടുത്ത്, പഴക്കമേറിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി. പത്തു വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ബിഎസ്-IV (BS-IV) നിലവാരത്തിന് താഴെയുള്ളവയാണെങ്കിൽ അവ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ അധികൃതർക്ക് സ്വീകരിക്കാം.
നേരത്തെ എല്ലാ പഴയ വാഹനങ്ങൾക്കും നൽകിയിരുന്ന സംരക്ഷണം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്തു. ......
മുറിവേറ്റ സിംഹമാണ് മുൻ തെലങ്കാന മുഖ്യമന്ത്രി കെ സി ആർ എന്ന കെ സി ചന്ദ്രശേഖര റാവു. നിരന്തര പ്രക്ഷോഭത്തിലൂടെ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയത് ഇദ്ദേഹമാണ്. ......
മുംബൈ: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെന്ന പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെന്നും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയെന്നുമായിരുന്നു പൃഥ്വിരാജ് ചവാന്റെ പ്രസ്താവന. ......
ഭർത്താവിന്റെ അന്വേഷണത്തിൽ യുവതിയുടെ അവിഹിതബന്ധം പുറത്തുവന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം.......