പുനെ – ഇന്ത്യൻ കുടുംബങ്ങൾക്ക് സുപരിചിതമായ ബ്രാൻഡായ മദേഴ്സ് റെസിപ്പി തങ്ങളുടെ ജിഞ്ചർ ഗാർലിക് പേസ്റ്റിനായി "മാ സബ് ജാൻതി ഹേ, മാ സച്ച് ജാൻതി ഹേ" (അമ്മയ്ക്ക് എല്ലാം അറിയാം, അമ്മയ്ക്ക് സത്യമറിയാം) എന്ന പ്രമേയത്തിൽ പുതിയ കാമ്പെയ്ൻ ആരംഭിച്ചു.
അടുക്കളയിലെ തിരഞ്ഞെടുപ്പുകളിൽ അമ്മമാർ നൽകുന്ന വിശുദ്ധിയിലും സത്യസന്ധതയിലുമുള്ള വിശ്വാസത്തെയാണ് ഈ കാമ്പെയ്ൻ ആഘോഷിക്കുന്നത്. ഈ ഉൽപ്പന്നത്തിൽ കൃത്രിമ പ്രിസർവേറ്റീവുകൾ ചേർക്കുന്നില്ല എന്ന് കമ്പനി ഉറപ്പുനൽകുന്നു. ......
രാജസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ചനിലയിൽ. ചക്കരക്കൽ സ്വദേശിനിയായ യുവതിയണ് മരിച്ചത്.......
കർണാടകത്തിലെ പ്രബല സമുദായമാണ് വൊക്കലിഗർ. ജെഡിഎസ്സിനാണ് ഈ സമുദായത്തിന്റെ പിന്തുണ ലഭിച്ചിരുന്നത്.......
ന്യൂഡൽഹി: മധ്യസ്ഥത (Mediation) നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന ധാരണ കാലഹരണപ്പെട്ടതും ഇപ്പോഴത്തെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സൂര്യകാന്ത് പറഞ്ഞു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അദ്ദേഹത്തിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥതയുടെ സാധ്യതകളെക്കുറിച്ച് CJI തന്റെ മലേഷ്യൻ സന്ദർശനാനുഭവം പങ്കുവെച്ചു. ......
ന്യൂഡൽഹി: കേശവാനന്ദ ഭാരതി കേസിലെ വിധി ഒരു നിർണായക നാഗരിക നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, രാജ്യത്തിന്റെ പരമോന്നത നീതിന്യായപീഠത്തിന്റെ തലവനായ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സൂര്യ കാന്ത് രംഗത്തെത്തി. ഭരണഘടനയുടെ "ധാർമിക ഡിഎൻഎ" ഒരു ഭീമമായ പാർലമെന്ററി ഭൂരിപക്ഷത്തിന് പോലും മാറ്റിയെഴുതാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ......
വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റിൽ. സോഫ്റ്റ്വെയർ രംഗത്തു ജോലി ചെയ്യുന്നയാളാണ് മദ്യലഹരിയിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. ......
ന്യൂഡൽഹി:ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാനമായ ഭരണപരവും സാംസ്കാരികവുമായ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതി നടപടികളിലെ കാലതാമസം കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഹിയറിംഗ് അപേക്ഷകൾ, മാറ്റിവയ്ക്കൽ (Adjournment) എന്നിവ കൈകാര്യം ചെയ്യുന്നതിലും ജാമ്യാപേക്ഷകളിലും വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാണ്.
അപേക്ഷകൾ ഇനി ഓപ്പൺ കോർട്ടിൽ 'മെൻഷൻ' ചെയ്യേണ്ട
ദിവസവും കോടതിയിൽ തിരക്കുണ്ടാക്കിയിരുന്ന 'മെൻഷനിംഗ്' സമ്പ്രദായം ഇതോടെ അവസാനിക്കും. ഇനിമുതൽ അടിയന്തര സഹായം തേടുന്നതോ നേരത്തെ കേൾക്കണമെന്ന് ആവശ്യപ്പെടുന്നതോ ആയ അപേക്ഷകൾ മാത്രമാണ് പരിഗണിക്കുക. ......
മുംബൈ: 2026-ലെ കുംഭമേളയ്ക്ക് മുന്നോടിയായി നാസിക്കിലെ തപോവനിൽ നടപ്പാക്കുന്ന ‘സാധുഗ്രാം’ പദ്ധതിക്കായി 1670 മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം. ഏകദേശം 1200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ മേഖലയിലെ നിരവധി മരങ്ങൾ നൂറ്റാണ്ടോളം പഴക്കമുള്ളവയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ......
ബെംഗളൂരു: ബിബിഎം വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അന്നമയ്യ സ്വദേശിനിയായ ദേവിശ്രീ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ പ്രദേശവാസി തന്നെയായ പ്രേം വർധൻ അറസ്റ്റിലായത്. മദനായകനഹള്ളിയിൽ ബിബിഎം വിദ്യാർത്ഥിനിയായിരുന്നു ഇരുപത്തൊന്നുകാരിയായ ദേവിശ്രീ.
സുഹൃത്തിൻറെ വീട്ടിൽ വെച്ചാണ് ദേവിശ്രീ കൊല്ലപ്പെട്ടത്. ......
ശ്രീലങ്കൻ തീരത്തിനു സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് അടുത്ത രണ്ടുദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ചില സ്ഥലങ്ങളിൽ ഇടത്തരം ശക്തിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ......