പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ്. ഡിഎ വർധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തിൽ പ്രതിഫലിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎ അവസാനമായി പരിഷ്കരിച്ചത് ഒക്ടോബറിലാണ്, 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയർത്തിയിരുന്നത്. ......
ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യയിലെ ജനാധിപത്യം തകർന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ......
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വനിതാ സംവരണത്തിന്റെ പേരിൽ അംഗസംഖ്യ വർധിപ്പിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് തടഞ്ഞതെന്നും പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു. ......
സ്വർണ്ണക്കടത്തിൽ അറസ്റ്റിലായി ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സിനിമാതാരം രന്യറാവുവിന്റെ കരുതൽ തടങ്കൽ സുപ്രീം കോടതിയും ശരിവെച്ചു. കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് പുലർച്ചയാണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്( ഡിആർഐ ) 14.2 കിലോ സ്വർണ്ണം സഹിതം രന്യ റാവുവിനെ പിടികൂടിയത്. ......
ന്യൂഡൽഹി: കരസേനാ കമാൻഡർമാരുടെ ദ്വിവർഷ സമ്മേളനം ന്യൂഡൽഹിയിൽ സമാപിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ, തദ്ദേശീയ ഉൽപ്പാദന ശേഷി ത്വരിതപ്പെടുത്തേണ്ടതിന്റെയും, പ്രതിരോധത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തേണ്ടതിന്റെയും, നിലവിലെ വിതരണ ശൃംഖല പ്രതിസന്ധി കണക്കിലെടുത്ത് ദീർഘകാല തന്ത്രപരമായ പ്രതിരോധശേഷി ഉറപ്പാക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
വൈവിധ്യമാർന്ന ഭൗമ രാഷ്ട്രീയ വിഷയങ്ങൾക്കു പുറമേ ഉയർന്നുവരുന്ന ആഗോള, പ്രാദേശിക, ആഭ്യന്തര സുരക്ഷാ ചലനാത്മകതയും സമ്മേളനം ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ......
അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പുറത്തുവിട്ട 2026 ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം നാമമാത്ര ജി ഡി പി അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി
ലോകത്തെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് ഈ റാങ്കിംഗ് മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ അമേരിക്ക 30 ട്രില്യണ്‍ ഡോളറിലധികം മൂല്യവുമായി ഒന്നാം സ്ഥാനത്തും ചൈന 19-20 ട്രില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുമാണ്. ......
തന്റെ പിതാവ് വീരപ്പൻ ജനിച്ചുവളർന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന് അടിത്തറ പാകിയ മണ്ണിലേക്ക് വോട്ടഭ്യർത്ഥിച്ചെത്തിയ മകൾക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നാട്ടുകാർ നൽകുന്നത്. വൈകാരികമായ ബന്ധവും രാഷ്ട്രീയ പാരമ്പര്യവും ഒരുപോലെ ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ, പിതാവിന്റെ പിൻഗാമിയെന്ന നിലയിൽ വലിയ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥി.
വാർധക്യസഹജമായ അവശതകൾക്കിടയിലും തങ്ങൾക്ക് പ്രിയപ്പെട്ട വീരപ്പന്റെ മകളെ കാണാൻ നിരവധി മുതിർന്ന വോട്ടർമാരാണ് നേരിട്ടെത്തുന്നത്. ......
കർണാടകയില്‍ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്നേഷ് ശിശിർ നല്കിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി നിർദേശം.പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ഹർജിക്കാരൻ്റെ അവകാശവാദം.രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. ......
ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ ആവശ്യമായ ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടു. ബില്ലുകൾക്ക് അനുകൂലമായി 278 എംപിമാർ വോട്ട് ചെയ്തപ്പോൾ, 211 പേർ എതിർത്ത് നിലപാട് സ്വീകരിച്ചു. ......