ന്യൂഡൽഹി: വിവാഹിതനായ ജീവനക്കാരന്റെ പൊതുപ്രവിഡന്റ് ഫണ്ട് (GPF) നോമിനേഷൻ വിവാഹത്തോടെ സ്വതഃ അസാധുവായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ, നേരത്തെ മാതാപിതാക്കൾക്ക് അനുകൂലമായി നൽകിയിരുന്ന നോമിനേഷനാണെങ്കിൽ പോലും, ജീവനക്കാരന്റെ മരണശേഷം GPF-ൽ ഭാര്യക്കും മാതാവിനും തുല്യ അവകാശം ഉണ്ടാകുമെന്ന നിലപാട് കോടതി ശക്തിപ്പെടുത്തി.
സർബതി ദേവി വേഴ്സസ് ഉഷാ ദേവി (1984) 1 SCC 424 എന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് നിലവിലെ വിധി പ്രസ്താവിച്ചത്.
പശ്ചാത്തലം
ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരൻ 2000-ൽ തന്റെ GPF, CGEGIS, DCRG എന്നിവയ്ക്ക് മാതാവിനെ (റിസ്പോണ്ടന്റ് 1) നോമിനേറ്റ് ചെയ്തിരുന്നു. ......
ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്കും വിചാരണക്കോടതികൾക്കും വന്ന വീഴ്ചയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ കോടതി കർശന നിർദ്ദേശം നൽകി.
വാരണാസിയിലെ ബാലവേലയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പിങ്കി v. ......
ന്യൂഡൽഹി: ജുഡീഷ്യൽ റിക്യൂസൽ (ഒരു കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി സ്വയം പിന്മാറുന്നത്) ഒരു ജഡ്ജിയുടെ പൂർണ്ണമായ വ്യക്തിഗത വിവേചനാധികാരം ആണെന്ന് സുപ്രീം കോടതി . റിക്യൂസലുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
'ചന്ദ്രപ്രഭ v. ......
ന്യൂഡൽഹി: ഒരു നിയമന പരസ്യത്തിൽ പറയുന്ന യോഗ്യതയുമായി ബിരുദത്തിന്റെ പേര് കൃത്യമായി പൊരുത്തപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഒരു ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. പ്രധാന വിഷയം പഠിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത കൽപ്പിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ലക്ഷ്മീകാന്ത് ശർമ്മ vs. ......
പാകിസ്ഥാനിൽ ഉപേക്ഷിക്കപ്പെട്ട ശേഷം ഭർത്താവ് ഇന്ത്യയിൽ രഹസ്യമായി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന ആക്ഷേപവുമായി യുവതി രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് കറാച്ചി സ്വദേശിനിയായ നികിത രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവുമായി 2020 ജനുവരി 26-ന് കറാച്ചിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായാണ് നികിതയുടെ വാദം. ......
പനജി: ഗോവയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 23 പേർക്ക് ദാരുണാന്ത്യം. ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലാണ് രാത്രിയിൽ അഗ്നിബാധയുണ്ടായത്. ......
കോളജ് വിദ്യാർത്ഥിനി കോളജിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ അവതരിപ്പിച്ച ഡാൻസാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ബോളിവുഡ് താരം കത്രീന കൈഫ് ഓളം തീർത്ത ‘ഷീലാ കി ജവാനി’ എന്ന ഗാനത്തിന് രമ്യസാഹിതി എന്ന വിദ്യാർത്ഥിനി ചുവടുവെക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 34 മില്യണിലധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. ......
കർണാടക : സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസ്സിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസയച്ചു. ഈ വർഷം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം നോട്ടീസ് അയച്ചിട്ടുള്ളത്. ......
യുവതിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. കർണാടകയിലാണ് ദാരുണ സംഭവം നടന്നത്. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിനിയാണ് മരിച്ചത്.......
ന്യൂ ഡൽഹി: അനധികൃത നിർമ്മാണങ്ങളും കെട്ടിടനിർമ്മാണ പദ്ധതികളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും വളരെയധികം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ.ബി. പർദിവാല അഭിപ്രായപ്പെട്ടു. ......