6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.
2024- 25 സാന്പത്തികവർഷം റെയില്‍വേ ഈയിനത്തില്‍ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്‍വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ......
ഓൺലൈൻ സ്ഥാപനങ്ങളായ ഉബർ, ഒല, റാപിഡോ, നമ്മ യാത്രി എന്നിവയാണ് ടാക്സിക്കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ യാത്രാസേവനങ്ങൾ നിയന്ത്രിക്കുന്നത്. ആവശ്യക്കാർ അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ നിന്ന് കാറോ ഓട്ടോയോ ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വാഹനം വന്നെത്തും. ......
ന്യൂഡൽഹി:മുംബൈ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ വാർത്താ സമ്മേളനത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അഭിഭാഷകൻ നീലേഷ് ഓജയ്ക്കെതിരായ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടികളിൽ ഇടപെടാൻ വിസമ്മതിച്ചത്. ......
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പിന്മാറണമെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെയും മറ്റ് പ്രതികളുടെയും ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേവലം മുൻവിധികളുടെ അടിസ്ഥാനത്തിൽ ഒരു ജഡ്ജിയുടെ നിഷ്പക്ഷതയെയോ യോഗ്യതയെയോ ചോദ്യം ചെയ്യാൻ കക്ഷികൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നടത്തിയ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:
രാഷ്ട്രീയക്കാർ അതിർവരമ്പുകൾ ലംഘിക്കരുത്: ഒരു ജഡ്ജിയുടെ യോഗ്യത പരിശോധിക്കേണ്ടത് മേൽക്കോടതികളാണ്, അല്ലാതെ രാഷ്ട്രീയക്കാരല്ല. ......
ന്യൂഡൽഹി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ ഫ്രോഡ് ആണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. അൻവർ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത ആളാണെന്നും ഫ്രോഡാണെന്ന് പാർട്ടിക്ക് വ്യക്തമായതോടെ പിന്തുണ പിൻവലിച്ചെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസൻ വ്യക്തമാക്കി. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കുന്ന ഐ–പാക് കമ്പനി താൽക്കാലികമായി ഗ്രൗണ്ട് പ്രവർത്തനങ്ങൾ നിർത്തിവച്ചു. ......
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ബിസിനസുകാരനായ കൃപലാനിക്കെതിരെ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്തുവരുന്നു. 51 കാരനായ ഇയാൾ ഏകദേശം അൻപതോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ......
ദാവൺഗെരെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് മുസ്ലിം നേതാക്കൾ വിട്ടുനിന്നത് കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കയാണ്. സംസ്ഥാന ന്യൂനപക്ഷ വിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ......
മലപ്പുറം സ്വദേശികളായ ഒമ്പത് പേരുടെ മരണത്തിനിടയായ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ അപകടത്തിന് കാരണമല്ലെന്നും ആർടിഒ അറിയിച്ചു. ......
ന്യൂഡൽഹി: ഭാരതത്തിലെ ദേശീയപാതകളിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് സുപ്രീംകോടതി. പാതയോരങ്ങളിലെ അനധികൃത ധാബകളും അശാസ്ത്രീയമായ ലോറി പാർക്കിംഗും ജീവനെടുക്കുന്ന 'മരണക്കെണി'കളായി മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ......