ചെന്നൈ: ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയേയും പിതൃസഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. ......
ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ പുതിയ ‘ബേസിക് ഫെയർ’ കാറ്റഗറി അവതരിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് നിലവിൽ ഈ നിരക്ക് ലഭ്യമാകുക. ......
പൂനെ: വ്യവസായശാലകളിൽ കട്ടിംഗ് ജോലികൾക്കിടെ ഉണ്ടാകുന്ന ശബ്ദമലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചു. നിർമ്മാണ-ഫാബ്രിക്കേഷൻ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അബ്രസീവ് സോ മെഷീനുകൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി 95 മുതൽ 110 ഡെസിബെൽ വരെ ഉയരുന്ന ശബ്ദം ഈ സംവിധാനത്തിൻ്റെ സഹായത്തോടെ 20 ഡെസിബെൽ വരെ കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. ......
ന്യൂഡൽഹി: ഓട്ടിസം സ്പെക്ട്രത്തിലുള്ളവർക്കും ബൗദ്ധിക-വികസന വൈകല്യമുള്ളവർക്കുമായി ലോകോത്തര ഉൾക്കൊള്ളുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഇന്ത്യ ഓട്ടിസം സെന്റർ (IAC)യും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും (SOB) ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ കായിക ഫെഡറേഷനായ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും ഓട്ടിസം മേഖലയിലെ പ്രമുഖ ലാഭേച്ഛയില്ലാ സ്ഥാപനമായ ഐഎസിയും തമ്മിലുള്ള ഈ സഹകരണം, പ്രത്യേക ആവശ്യങ്ങളുള്ള കായികതാരങ്ങൾക്ക് കൂടുതൽ കായിക അവസരങ്ങളും ക്രമബദ്ധമായ പരിശീലനവും പിന്തുണാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസവും സമഗ്രവികസനവും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
2026 ജൂൺ 11 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തെ കരാറിൽ ഐഎസി പാട്രൺസ് ഫൗണ്ടേഷന്റെ ഡയറക്ടറും സിഇഒയുമായ ജയശങ്കർ നടരാജനും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് പ്രസിഡന്റും ഏഷ്യ-പസഫിക് ഉപദേശക സമിതി അധ്യക്ഷയുമായ ഡോ. ......
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാം സേവനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ......
തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി ഡിജിറ്റൽ വിവരശേഖരണത്തിന് പുതിയ മാർഗ്ഗരേഖ. സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) നടത്തുമ്പോൾ ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ......
ബംഗളുരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കർണാടകത്തിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് പ്രഖ്യാപിച്ച പഞ്ചസൗജന്യ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഗൃഹലക്ഷ്മിയും ഗൃഹജ്യോതിയും. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ......
മുംബൈ: യുവ നടി സഞ്ജിത ഉഗാളെ (22) യുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ യുവതിയെ മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താരം ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. ......
ന്യൂഡൽഹി: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെ നടത്തുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് നിലവിലെ ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം തുടക്കത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ......