അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനത്തുകയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ടുപേരും വ്യത്യസ്ത തൊഴിൽ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രൈമറി സ്കൂൾ അധ്യാപകൻ, മുൻ കാർ മെക്കാനിക്, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ, ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവർ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ക്ഷേത്രത്തിൽ ഏജൻസിയിലൂടെ താത്കാലിക ജീവനക്കാരായി നിയമിതരായിരുന്ന ഇവർ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്ത് സംഭാവനത്തുക അപഹരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ......
ന്യൂഡൽഹി: ആദിവാസി അവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിന് അഞ്ച് വർഷം തികയുമ്പോഴും, യു.എ.പി.എ (UAPA) നിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ചും വിചാരണത്തടവുകാരുടെ ദീർഘകാല തടവിനെക്കുറിച്ചുമുള്ള ആശങ്കകൾ രാജ്യത്ത് ശക്തമായി തുടരുന്നു. ദേശീയ സുരക്ഷാ കേസുകളിലെ വിചാരണ വൈകുന്നതിലും നിയമവൃത്തങ്ങളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 84 കാരനായ ജെസ്യൂട്ട് പുരോഹിതനും സന്നദ്ധപ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമി യു.എ.പി.എ ചുമത്തപ്പെട്ട് 270-ലധികം ദിവസങ്ങളാണ് ജയിലിൽ കഴിഞ്ഞത്. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രൂക്ഷമാകുന്നു. ഫണ്ട് ശേഖരണത്തിൽ അഴിമതി നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ......
ശ്രീനഗർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രണയിനിയെ നേരിൽ കാണാനായി നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധിനിവേശ കശ്മീരിലെ 22-കാരനെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് കൈമാറി. മേയ് 31-ന് ഉറി സെക്ടറിലൂടെ അതിർത്തി കടക്കുന്നതിനിടെ പിടിയിലായ സീഷാൻ മിറിനെ ജൂലൈ 4-നാണ് പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയതെന്ന് ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ബാരാമുള്ള ജില്ലയിലെ തുൽവാരി സ്വദേശിനിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയായിരുന്നു സീഷാൻ മിറിന്റെ പരിചയം. ......
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് വെറുമൊരു യാത്രാരേഖ (Travel Document) മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് നിയമത്തെ പൂർണ്ണമായി തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ. ......
മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓൺലൈനിലൂടെ വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. സംഭവത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന 'മെൽബൺ മീറ്റ് മോദി' പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണിസന്ദേശം പ്രത്യക്ഷപ്പെട്ടത്. ......
ഹൈദരാബാദ്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറുകയും ചെയ്തു.
വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ജൂൺ 30-ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ......
ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ അവ ഉരുക്കി സ്വർണ്ണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഈ സാധ്യത അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നത്. ......
ജയ്പുർ: മോഷണശ്രമത്തിനിടെ പിടിയിലായ യുവതി, സ്വയം വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ......
മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ......