കൊൽക്കത്ത: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ പാർട്ടിയിൽ ഉൾപ്പെടുത്തിയതായിരുന്നു തങ്ങളുടെ പിഴവെന്ന് മമത ബാനർജി. തൃണമൂൽ കോൺഗ്രസിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഋതബ്രത ബാനർജിക്കെതിരെയാണ് മമത ബാനർജി രൂക്ഷവിമർശനം ഉയർത്തിയത്. ......
രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1,000 ആളുകൾക്ക് മൂന്ന് നഴ്സുമാരെന്ന അനുപാതമാണുള്ളത്. ......
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി പിളർപ്പിന്റെ വക്കിലെന്നാണ് സൂചനകൾ. ......
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ പ്രക്രിയയിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം ഇടപെട്ടത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മർദം കുറയ്ക്കുന്നതിനായി ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) 12 ബില്യൺ ഡോളർ (ഏകദേശം 1.14 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വർണം വിറ്റഴിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ......
പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്
സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ധർമ്മേന്ദ്ര പ്രധാൻ തുടരുമോ എന്നതു 2 ആഴ്ചകൾക്കുള്ളിൾ അറിയാം.
യുപിയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ സമവാക്യങ്ങൾ നിർണായകമാകും.
യുപിയിലെയും ദില്ലിയിലെയും കേന്ദ്രമന്ത്രിമാരായ ബിജെപി അധ്യക്ഷൻമാർ മന്ത്രിസഭയിൽനിന്നും ഒഴിയും. കേരളത്തിൽ പുതിയ പ്രഭാരി വന്നേക്കുമെന്നും സൂചനയുണ്ട്
കേന്ദ്രമന്ത്രിയായി ജോർജ് കുര്യൻ തുടരുമോയെന്നതും, സി സദാനന്ദൻ മന്ത്രിസഭയിലെത്തുമോയെന്നും അണികളിൽ ആകാംഷയുണ്ട്. ......
ബംഗളുരു നഗരകേന്ദ്രത്തിൽ നിന്നും 65 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ദൊഡ്ഡലഹള്ളിയാണ് കർണാടത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജന്മഗ്രാമം. ദൊഡ്ഡലഹള്ളി ഉൾപ്പെടുന്ന കനകപുരയാണ് അദ്ദേഹം പതിവായി ജയിച്ചുപോരുന്ന നിയമസഭാമണ്ഡലം. ......
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എൻജിനീയർമാരേക്കാൾ പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും നഴ്സുമാർക്കും കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിലയിരുത്തൽ. ......
കൊൽക്കത്ത: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചു. സുരക്ഷാ ആശങ്കകൾ ഉയർന്നതോടെയാണ് തീരുമാനം.
ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപം കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയാണ് അനാച്ഛാദനം ചെയ്തത്. ......