ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണികളാകുന്ന സംഭവങ്ങൾ ആശങ്കയുണർത്തുന്നതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു) റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1,200-ത്തിലധികം ലൈംഗിക പീഡന കേസുകളിൽ 13 ശതമാനം പെൺകുട്ടികളും ഗർഭിണികളായതായി കണക്കുകൾ വ്യക്തമാക്കുന്നു. ......
നഗരമധ്യത്തിൽ ബൈക്കിൽ സഞ്ചരിക്കവെ യുവതിയെ യുവാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഭുവനേശ്വറിലെ സ്റ്റുഡിയോ സ്ക്വയർ പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ......
കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കേറ്റു.......
പൂന്നെ:പുണെയിലെ സ്പെഷ്യൽ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് പരിഗണിക്കവെ, വിനായക് ദാമോദർ സവർക്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തർക്കവിഷയങ്ങളിലൊന്നായ ദയാഹർജികൾ ഔദ്യോഗികമായി ചർച്ചാവിഷയമായി. ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിയുന്ന കാലത്ത് സവർക്കർ അഞ്ച് തവണ ബ്രിട്ടീഷ് അധികാരികൾക്ക് ദയാഹർജി സമർപ്പിച്ചിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ കൊച്ചുമകനും പരാതിക്കാരനുമായ സത്യകി സവർക്കർ കോടതിയിൽ പരസ്യമായി സമ്മതിച്ചു. ......
പശ്ചിമ ബംഗാളിലെ ഫൽത നിമയസഭാ മണ്ഡലത്തിൽ സമ്പൂർണ റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും മേയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ......
ന്യൂഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ......
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.......
മധ്യപ്രദേശിലെ ജബൽപുർ ബോട്ടപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. നാലു വയസുള്ള കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത് മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ......
ബംഗളുരുവിലെ പ്രസിദ്ധമായ എം ജി റോഡിന് സമാന്തരമായി കിടക്കുന്ന ചർച്ച് സ്ട്രീറ്റ് ചരിത്രസ്മരണകൾ ഉറങ്ങുന്ന ഒരു നഗരത്തെരുവാണ്. ന്യൂ ജെൻ ബിയർ പബ്ബുകളും എന്റർടൈൻമെന്റ് സങ്കേതങ്ങളും ധാരാളമുള്ള ചർച്ച് സ്ട്രീറ്റ് ഗൗരവമായ വായനയെ സ്നേഹിക്കുന്ന പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിക്കുന്ന പ്രിയസങ്കേതം കൂടിയാണ്. ......
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൗണ്ടിങ് സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെയുള്ള ഹർജി തള്ളിയ കൽക്കട്ട ഹൈക്കോടതി ഉത്തരവിനെയാണ് പാർട്ടി സുപ്രീം കോടതിയിൽ വെല്ലുവിളിച്ചത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കാനിരിക്കെ, വിഷയം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
പ്രധാന തർക്കവിഷയങ്ങൾ:
അധികാരപരിധി: ഓരോ വോട്ടെണ്ണൽ ടേബിളിലും കുറഞ്ഞത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെങ്കിലും വേണമെന്ന അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് തൃണമൂൽ വാദിക്കുന്നു. ......