ന്യൂഡൽഹി: മുൻപ് തള്ളിയ മുൻകൂർ ജാമ്യാപേക്ഷകൾക്ക് പിന്നാലെ, കേസിലെ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വീണ്ടും അപേക്ഷ നൽകുന്നത് കോടതി നടപടികളെ ദുരുപയോഗം ചെയ്യലാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്ന് കോടതി കടുപ്പിച്ചു പറഞ്ഞു.
'വസന്ത vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് (2026)' എന്ന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ......
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭക്തർ സമർപ്പിച്ച കാണിക്കയിൽ വൻ ക്രമക്കേട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം ആചാരാനുസൃതമായി തലമുണ്ഡനം ചെയ്ത് വഴിപാട് നിർവഹിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീണ്ട മുടിയോടെയായിരുന്നു അനന്ത് അംബാനിയുടെ പൊതുപ്രത്യക്ഷങ്ങൾ. ......
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘കാണാനില്ല’ എന്ന സന്ദേശവുമായി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ‘മിസ്സിങ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഞായറാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. ......
രാംലല്ലയുടെ പുഞ്ചിരി തൂകുന്ന വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഓരോ ഭക്തന്റെയും കണ്ണുകളിൽ ഇപ്പോൾ പ്രാർത്ഥനയല്ല, ആഴമേറിയ വേദനയും വഞ്ചിക്കപ്പെട്ടതിന്റെ അമർഷവുമാണ്. കോടിക്കണക്കിന് മനുഷ്യരുടെ ആത്മീയ വികാരത്തിന്റെ പ്രതീകമായ അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്നിരിക്കുന്നത് കേവലമൊരു സാമ്പത്തിക തട്ടിപ്പല്ല; മറിച്ച് വിശ്വാസത്തിന്റെ നെടുംതൂണുകളെത്തന്നെ തകർത്തുകളഞ്ഞ ഒരു 'സംഘടിത ക്രൈം സിൻഡിക്കേറ്റ്' ആണ്. ......
ഫരീദാബാദ്: ജോലിക്ക് സ്ഥിരമായി പോകണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആറുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതായി പൊലീസ്. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിച്ചിരുന്ന നേഹാ കുമാരി (26)യാണ് കൊല്ലപ്പെട്ടത്. ......
വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ. പ്രകാരം ഈ വർഷം മാർച്ച് 25 വരെ രാജ്യത്തേക്ക് എത്തിയ വിദേശഫണ്ടിന്റെ ആകെ തുക ഏകദേശം 22,000 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നു. ......
ചെന്നൈ: തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെ മുന്നണിയിൽ വിള്ളൽ ശക്തമാകുന്നു. സഖ്യകക്ഷികൾ ഒന്നൊന്നായി മുന്നണി വിടുന്നതിനിടെ, ഒമ്പത് വർഷമായി ഡിഎംകെയ്ക്കൊപ്പമുണ്ടായിരുന്ന എംഡിഎംകെയും ബന്ധം അവസാനിപ്പിച്ചു. ......
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ......
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട്. പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകൾ മറച്ചുപിടിച്ചാണ് ജീവനക്കാർ സംഘടിതമായി മോഷണം നടത്തിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണപ്രകാരം, ഒരാൾ ക്യാമറയ്ക്ക് മുന്നിൽ മറയായി നിൽക്കുമ്പോൾ മറ്റുള്ളവർ കാണിക്കപ്പെട്ടികളിൽ നിന്നുള്ള പണക്കെട്ടുകളിൽ നിന്ന് നോട്ടുകൾ എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു പതിവ്. ......