കൊൽക്കത്ത: വിഡിയോയിൽ ഇസ്ലാമിക അഭിവാദ്യങ്ങളും പ്രയോഗങ്ങളും നടത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റത്തെച്ചൊല്ലി പശ്ചിമ ബംഗാളിൽ വിവാദം. ഖരഗ്പൂരിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ചുമതലയേറ്റ് രണ്ടര മാസം പിന്നിടും മുൻപാണ് ബുഷ്റ ബാനുവിനെ സംസ്ഥാന സായുധ പൊലീസിന്റെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റിയത്.
സെപ്റ്റംബർ 14ന് പുറത്തിറങ്ങിയ സംസ്ഥാന സർക്കാർ ഉത്തരവിലാണ് സ്ഥലംമാറ്റം സംബന്ധിച്ച വിവരം വ്യക്തമാക്കുന്നത്. ......
കർണാടകം: ബെംഗളൂരു സെൻട്രൽ ജയിലിൽ 21 വർഷമായി ക്രിമിനൽ വിചാരണ നേരിടാതെ കഴിയുന്ന മാനസിക രോഗിയായ ഒരു വിചാരണ തടവുകാരനെക്കുറിച്ചുള്ള ഹരജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിൽ.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.എം. പൂനാച്ച കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും അടുത്ത വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ......
ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിലെ വിവാദ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ മഹാരാഷ്ട്രയിലും ഹരിയാനയിലുമായി രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകൾ ഒന്നിപ്പിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കമേഡിയൻ പ്രണിത് മോർ സുപ്രീം കോടതിയെ സമീപിച്ചു. 'പ്രണിത് മോർ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര ആൻഡ് അദേഴ്സ്' എന്ന ഹർജിയാണ് താരം ഫയൽ ചെയ്തിരിക്കുന്നത്. ......
രാജ്യത്ത് കീടനാശിനി വിൽക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഇനി കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ നിരീക്ഷണത്തിൽ. ഉപയോഗിക്കുന്ന ഓരോ കീടനാശിനിയുടെയും നീക്കം രേഖപ്പെടുത്തുന്ന തരത്തിൽ നിയമങ്ങളിലും ലൈസൻസിങ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തുകയാണ് കേന്ദ്ര കൃഷിമന്ത്രാലയം. ......
ലക്നൗ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഒടുവിൽ ഉറക്കത്തിനിടെ അതിക്രൂര കൊലപാതകം. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.......
ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ബിഡദിക്ക് സമീപം കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശിനി അഫ്രീന (23) മരിച്ചത്. ......
ആദ്യം വില കേട്ടപ്പോൾ പലരും ഞെട്ടി. പിന്നെ ലേലം വിളി തുടർന്നതോടെ തുക വീണ്ടും വീണ്ടും ഉയർന്നു.......
ബെംഗളൂരു: സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയെന്ന ആരോപണത്തിൽ കർണാടകയിലെ വനിതാ ഡോക്ടർക്കെതിരെ നടപടി. ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. ......
മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ പ്രീമിയം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി ക്രൈം ത്രില്ലർ ദായ്റയുമായി സഹകരിക്കുന്നു. സഹകരണത്തിൻ്റെ ഭാഗമായി ന്യൂഗോ യാത്രക്കാർക്ക് എല്ലാ റൂട്ടുകളിലും 20% ഇളവ് നൽകും. ......
ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പാക് നാവികസേനയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ......