ന്യൂഡൽഹി: രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും നേരിട്ട് പരിശോധന നടത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി ബാർ കൗൺസിൽ ഓഫ് ഇന്ത്യ . കൂടാതെ, അക്കാദമിക് നിലവാരം തകർക്കുന്ന തരത്തിലുള്ള ഈവനിംഗ്, വീക്കെൻഡ്, ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ലോ കോഴ്സുകൾ ഉടൻ അവസാനിപ്പിക്കാനും ബി.സി.ഐ കർശന നിർദേശം നൽകി.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ തുടർന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ഈ കർശന നടപടിയിലേക്ക് കടന്നത്.
എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യൂവന്റ് ലോ കോളേജുകളിലും ആറ് ആഴ്ചയ്ക്കുള്ളിൽ നേരിട്ട് എത്തി ഫിസിക്കൽ ഇൻസ്പെക്ഷൻ നടത്താൻ സർവകലാശാലാ വൈസ് ചാൻസലർമാർക്കും രജിസ്ട്രാർമാർക്കും നിർദേശം നൽകി. ......
ചെന്നൈ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പഴയ അവകാശവാദം വീണ്ടും ആവർത്തിച്ച് ‘ഉലക തമിഴ് പേരമയ്പ്’ നേതാവ് പഴ നെടുമാരൻ. ഉചിതമായ സമയത്ത് പ്രഭാകരൻ പൊതുജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം.
2009 മുതൽ ഇതേ നിലപാടാണ് താൻ സ്വീകരിച്ചുവരുന്നതെന്ന് നെടുമാരൻ പറഞ്ഞു. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും. സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് വീണ്ടും ചർച്ച നടത്തും. രാജി ആവശ്യത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും എന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.
ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. ......
തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗൊല്ലപ്പള്ളി സ്വദേശിയായ പി.......
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്കരണ സഹമന്ത്രിയായിരുന്ന രവ്നീത് സിങ് ബിട്ടു മന്ത്രിസ്ഥാനം രാജിവച്ചു. പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യസഭാ അംഗമായിരുന്ന ബിട്ടുവിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. ......
ന്യൂഡൽഹി∙ രാജ്യത്തെ പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) കേന്ദ്ര സർക്കാരിന്റെ നിർണായക നടപടി. ഏജൻസിയിലെ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ......
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള എഐസിസിയുടെ നിർണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവേ, കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ. സംസ്ഥാന മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാർട്ടി സംഘടനയെ നയിക്കാൻ സന്നദ്ധത അറിയിച്ചതോടെ, കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പുതിയ അധികാര സമവാക്യങ്ങൾ രൂപപ്പെടുകയാണ്.
സണ്ണി ജോസഫിന്റെ നിലപാടും പുതിയ സമവാക്യങ്ങളും
മന്ത്രിപ്പണിയേക്കാൾ തനിക്ക് താല്പര്യം പാർട്ടി സംഘടനയെ ശക്തിപ്പെടുത്താനാണെന്ന സണ്ണി ജോസഫിന്റെ നിലപാട് ഹൈക്കമാൻഡ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ......
ന്യൂഡൽഹി: ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതെ പ്രവർത്തിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ ബിറ്റ് ചാറ്റ്-ന്റെ വിവിധ വേർഷനുകളിലേക്കുള്ള ഗിറ്റ്ഹബ് ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിർദേശം നൽകി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇത്തരത്തിലുള്ള ഓഫ്ലൈൻ മെസേജിങ് ആപ്പുകളുടെ ഉപയോഗം വർധിച്ചതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ. സർക്കാരിന്റെ പരിഗണനയിലില്ലെന്ന സൂചനകൾ ശക്തമാകുന്നു.......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ നിർണായക ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സിജെപി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് സിജെപിയെ പ്രതിനിധീകരിച്ചത്. ......