പ്രണയം നിരസിച്ച പകയിൽ യുവതിയെ നടുറോഡിൽ ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ യുവാവും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.......
ന്യൂഡൽഹി: വാടകക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഭൂവുടമകൾക്ക് അനുകൂലമായി നിയമങ്ങൾ യാന്ത്രികമായി പ്രയോഗിക്കരുതെന്ന് സുപ്രീം കോടതി. വാടക കുടിശ്ശിക വരുത്തി എന്ന ഒറ്റക്കാരണത്താൽ, ഒഴിപ്പിക്കൽ കേസിൽ വാടകക്കാരന് കോടതിയിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം (Defence) പെട്ടെന്ന് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കേസിന്റെ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും എത്തുന്നുവെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ......
ന്യൂഡൽഹി: മോട്ടോർ വാഹന അപകടങ്ങളിൽപ്പെടുന്നവർക്ക് ആശ്വാസമേകുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഹെൽത്ത് ഇൻഷുറൻസ് അല്ലെങ്കിൽ മെഡിക്ലെയിം പോളിസി വഴി ലഭിച്ച ചികിത്സാ ചെലവുകൾ, മോട്ടോർ വാഹന നിയമപ്രകാരം (Motor Vehicles Act) ലഭിക്കുന്ന അപകട നഷ്ടപരിഹാര തുകയിൽ നിന്ന് കുറയ്ക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവിനെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് വിപുൽ എം. ......
ന്യൂഡൽഹി: കോടതി വ്യവഹാരത്തിനിടയിൽ താൻ നടത്തിയ വാക്കാലുള്ള പരാമർശങ്ങൾ രാജ്യത്തെ യുവാക്കൾക്കെതിരെയല്ലെന്നും, വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് വിവിധ മേഖലകളിൽ കടന്നുകൂടിയവർക്കെതിരെ മാത്രമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തത വരുത്തി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച നടന്ന ഒരു കേസിന്റെ വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ......
വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു. രാജസ്ഥാനിലെ കോട്ടയിൽവെച്ച് ഇന്നു പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ......
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ കേന്ദ്രസർക്കാരിനും ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയ്ക്കുമെതിരെ സമ്മർദം ശക്തമാകുന്നു. ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പൂനെ സ്വദേശിനിയായ ബയോളജി അധ്യാപിക മനീഷ ഗുരുനാഥിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. ......
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി സായ് ബഗീരഥ്(25) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് തെലങ്കാന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചക്കേസിൽ പുതിയ വെളിപ്പെടുത്തൽ. പത്തുലക്ഷം രൂപ ചെലവഴിച്ച് മുൻകൂട്ടി ചോദ്യപേപ്പർ കൈപ്പറ്റിയ വിദ്യാർഥിക്ക് ലഭിച്ചത് 720ൽ വെറും 107 മാർക്ക് മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ......
എഐസിസി അധ്യക്ഷപദവി വാഗ്ദാനം ചെയ്താണ് രാഹുൽഗാന്ധി കെ സി വേണുഗോപാലിനെ കേരളത്തിലെ മുഖ്യമന്ത്രിമോഹത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന ഒരു വാർത്ത വന്നിരുന്നു. അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പറയാനാവില്ലെങ്കിലും അതോട് ചേർത്തുവെക്കാവുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ......