ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിനുള്ളിൽ നിലവിളക്ക് കത്തിച്ചും ചന്ദനത്തിരി തെളിച്ചും പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിന്റെ മുകളിലെ സൈഡ് ബർത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തിയത്. ......
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) 31 ജിബി ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്കായി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ആലിബൈ സൈബർ ഫോറൻസിക് സ്ഥാപനമാണ് ഡാർക്ക് വെബ് നിരീക്ഷണത്തിനിടെ ഈ വിവരങ്ങൾ കണ്ടെത്തിയതെന്ന് അറിയിച്ചത്.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകളും മിസൈൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെ നിരവധി ഫയലുകൾ വിൽപനയ്ക്കുണ്ടെന്നാണ് അവകാശവാദം. ......
വാരാണാസി: നഴ്സറി വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരനോട് അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ പോലീസ് കേസെടുത്തു. ക്ലാസിനിടെ പാന്റിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും, എഫ്.ഐ.ആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി അസം, പശ്ചിമ ബംഗാൾ, ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കുശേഷമാണ് വ്യാപകമായി കേസെടുത്തതെന്നാണ് സംഘടനയുടെ ആരോപണം. ......
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് അഴിമതിക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നത്! സർക്കാർ ഓഫീസുകളിൽ നിലനിന്നുപോന്ന കൈക്കൂലി സമ്പ്രദായം എല്ലാം നിന്ന്പോയ രീതിയിലാണ് വിജയ്യുടെ ഭരണം നടന്നു വരുന്നത്! ഇതിനാൽ ഇതിന് മുൻപ് ഭരണത്തിലിരുന്നവർ ഒരുപാട് പ്രതിസന്ധികളെയാണ് നേരിട്ട് വരുന്നത്! വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ അടുത്ത് തന്നെ നിയമസഭയിൽ തങ്ങളുടെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോകുകകയാണ്!
വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തമിഴ്നാട് സർക്കാറിന്റെ അടുത്ത ബഡ്ജറ്റ് എങ്ങിനെയായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് തമിഴ്നാട് ജനത! അങ്ങിനെയിരിക്കെയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെ തമിഴ്നാട്ടിൽ ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം കുറിച്ചും, അതിന് കാരണമായ ഉദ്യോഗസ്ഥർ, പുറത്തുള്ള അഴിമതിക്കാർ എന്നിവരെ കുറിച്ചുമുള്ള ഒരു പട്ടിക പുറത്തുവിടാനും തമിഴ്നാട് സർക്കാരിന്റെ ധനമന്ത്രിയായ മരിയ വിൽസൺ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇത് സംബന്ധമായുള്ള സൂചനയും നൽകിയിരിക്കുന്നത്. ......
ശമ്പള വരുമാനമുള്ളവർക്കും ടാക്സ് ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികൾക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയും കുടിശ്ശിക നികുതിക്ക് പലിശയും അടയ്ക്കേണ്ടി വരും. ......
ബംഗളുരു: ഗൃഹലക്ഷ്മി, ഗൃഹജ്യോതി, ശക്തി, അന്നഭാഗ്യ, യുവനിധി എന്നീ അഞ്ചു സൗജന്യങ്ങളാണ് 2023ൽ അധികാരത്തിൽ വന്നതുമുതൻ കർണാടകത്തിലെ ജനങ്ങൾക്ക് കോൺഗ്രസ്സ് ഗവണ്മെന്റ് നൽകിപ്പോരുന്നത്. സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറും ഗവണ്മെന്റിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സൗജന്യ പദ്ധതികൾ മുടക്കം കൂടാതെ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്ദിറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയ സംഭവത്തിൽ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക്. സംഭവത്തിൽ പങ്കാളികളായ ഡൽഹി പോലീസ്, കേന്ദ്ര സായുധ പോലീസ് (CAPF) ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എതിരെ 'കോക്ക്റോച്ച് ജനതാ പാർട്ടി'യുടെ (CJP) നേതൃത്വത്തിൽ ജൂലൈ 20 മുതൽ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പ്രതിഷേധവും പോലീസിന്റെ നടപടിയും
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ......
ന്യൂഡൽഹി: ആയിരത്തിൽ താഴെ ഉപഭോക്തൃ തർക്ക കേസുകൾ മാത്രം കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ ചില ജില്ലാ ഉപഭോക്തൃ കമ്മീഷനുകൾ (District Consumer Disputes Redressal Commissions) നിർത്തലാക്കാൻ സുപ്രീം കോടതി അനുമതി നൽകി. എന്നാൽ, ഇത് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന ഹൈക്കോടതികളുടെ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ......
ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. നിലവിലെ രാഷ്ട്രീയം പൂർണമായും ദുഷിച്ചിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ......