ന്യൂഡൽഹി:പുതിയതായി നിയമപഠനം പൂർത്തിയാക്കി കോടികളുടെ സ്വപ്നങ്ങളുമായി വക്കീൽ കുപ്പായയണിഞ്ഞ് ഇറങ്ങുന്ന യുവ അഭിഭാഷകർക്ക് ശക്തമായൊരു മുന്നറിയിപ്പും ഉപദേശവുമായി സുപ്രീം കോടതി എത്തിയിരിക്കുകയാണ് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അക്കാദമിക അറിവുകൾക്കപ്പുറം, കോടതിമുറിയിലെ മര്യാദകളും വാദമുഖങ്ങളിലെ സൂക്ഷ്മതകളും അനുഭവസമ്പന്നരായ സീനിയർ അഭിഭാഷകരുടെ കീഴിൽ പരിശീലിച്ചു മാത്രമേ നേടാനാകൂ എന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നഗരരത്ന ഓർമ്മിപ്പിക്കുന്നു.
പൂജ എന്റർടൈൻമെന്റും ടിപ്സ് ഇൻഡസ്ട്രീസും തമ്മിലുള്ള ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ ഉണ്ടായത്. ......
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ വഴിത്തിരിവിലേക്ക്. പാർട്ടിയിലെ പിളർപ്പിന് പിന്നാലെ മമത ബാനർജി വിഭാഗത്തിനും വിമത വിഭാഗത്തിനും താൽക്കാലികമായി പുതിയ പേരുകളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
മമത ബാനർജി നേതൃത്വം നൽകുന്ന വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ഫുട്ബോൾ കളിക്കാരൻ എന്ന ചിഹ്നവുമാണ് അനുവദിച്ചത്. ......
ബംഗളുരു : പ്രൊഫഷണലുകളുടെ പേരിനൊപ്പം ഉപയോഗിക്കുന്ന ഔദ്യോഗിക ഉപസർഗ്ഗങ്ങളിൽ രണ്ട് പുതിയ കൂട്ടിച്ചേർക്കലുകൾക്ക് കർണാടക സർക്കാർ അംഗീകാരം നൽകി. എഞ്ചിനീയർമാരുടെ പേരിന് മുമ്പ് ‘Er.’ എന്നും അധ്യാപകരുടെ പേരിന് മുമ്പ് ‘Tr.’ എന്നും ഉപയോഗിക്കാനാണ് അനുമതി.
എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരെ അവരുടെ പേരിനൊപ്പം ‘Engineer’ എന്നതിന്റെ ചുരുക്കരൂപമായ ‘Er.’ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയുന്നതാണ് പുതിയ തീരുമാനം. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന കൊലപാതകം. 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 13നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപമുള്ള വിജനമായ പറമ്പിൽ നിന്ന് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ......
ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ ഗ്രാജുവേറ്റുകളോടൊപ്പം വിദേശ മെഡിക്കൽ ഗ്രാജുവേറ്റുകൾക്കും (എഫ്.എം.ജി.) തുല്യമായ സ്റ്റൈപൻഡ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇന്റേൺഷിപ്പ് ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും തുല്യ വേതനത്തിന് അർഹരാണെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എം. ......
കാൻപുർ: സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ അഭാവത്തിൽ രോഗികളെ പരിശോധിക്കുകയും മരുന്നുകൾ കുറിക്കുകയും ചെയ്തത് ആശുപത്രിയിലെ ഡ്രൈവർ. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ......
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. യു.പി.ഐ ഇടപാട് തുകയ്ക്കല്ല, വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റിനാണ് (എംഡിആർ) ജിഎസ്ടി ബാധകമാകുകയെന്ന് അധികൃതർ അറിയിച്ചു.
എംഡിആറിന്മേൽ ഈടാക്കുന്ന ജിഎസ്ടി, അർഹരായ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) വഴി ക്രമീകരിക്കാനും സാധിക്കും. ......
ഹസ്സൻ: ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിന് സമീപം ഹസ്സനിലെ ലോഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.......
മുംബൈ : തത്സമയ ബാങ്കിങ് നിരീക്ഷണം, റിസ്ക് മേൽനോട്ടം, പ്രവർത്തന മികവ് എന്നിവ ലക്ഷ്യമിട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ‘യൂണിയൻ സുദർശൻ’ എന്ന കേന്ദ്രീകൃത ബാങ്കിങ് ഇന്റലിജൻസ് ഹബ് അവതരിപ്പിച്ചു. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പൂർണമായും ഓട്ടോമേറ്റഡ് സംവിധാനമായ ‘യൂണിയൻ സുദർശൻ’ അവതരിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ വിവിധ ബാങ്കിങ് ചാനലുകളിലെ അസാധാരണ ഇടപാടുകളും റിസ്കുകളും നേരത്തേ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ബാങ്ക് 14 പുതിയ തന്ത്രപ്രധാന പദ്ധതികൾക്കും തുടക്കമിട്ടു. ......
ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനി കൂടുതൽ നടപടിക്രമങ്ങളും പിഴയും നേരിടേണ്ടിവരും. പാർലമെന്റ് പാസാക്കിയ നിയമഭേദഗതിക്ക് രാഷ്ട്രപതി കഴിഞ്ഞ മാസം അംഗീകാരം നൽകിയതോടെയാണ് പുതിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ......