ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയും (JPC) സുപ്രീം കോടതി ജഡ്ജിമാരും തമ്മിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ജഡ്ജിമാർ സമിതിയെ കാണില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കി.
അധികാരവിഭജന ലംഘനമെന്ന് ആരോപണം: സിറ്റിംഗ് ജഡ്ജിമാർ സമിതിക്ക് മുന്നിൽ ഹാജരായി ബില്ലുകളെക്കുറിച്ച് ചർച്ച നടത്തുന്നത് അധികാരവിഭജന തത്വങ്ങളുടെ ലംഘനമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ......
ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ഇന്ത്യാ മുന്നണിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നാണ് മമത വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിർണായക കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ......
ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി, ക്രിക്കറ്റ് താരം രോഹിത് ശർമയെ തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി ‘സോളാർ ഹോ, തോ ഫ്രേയർ ഹോ!’ എന്ന പരസ്യ ക്യാമ്പയിനും കമ്പനി തുടക്കമിട്ടു.റൂഫ്ടോപ്പ് സോളാർ എന്നത് 30 വർഷത്തെ ദീർഘകാല നിക്ഷേപമാണെന്നും, ദശാബ്ദങ്ങളോളം വിശ്വസിക്കാൻ കഴിയുന്ന ഒരു പങ്കാളിയെയാണ് കുടുംബങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള സന്ദേശമാണ് ഈ ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നത്. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി.ഡി കെ യെ നേരിടാൻ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത് ജെഡി എസ് നേതാവായ കുമാരസ്വാമിയെയാണ്. 2028 ലെ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കുമാരസ്വാമി യായിരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ......
ന്യൂഡൽഹി: സെൻട്രൽ ആംഡ് പോലീസ് ഫോഴ്സുകളിലേക്ക് (CAPF) 46 ഐ.പി.എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പുനഃക്രമീകരിച്ചതിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവേ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. "മാസ്റ്റർ ഓഫ് ദി റോസ്റ്റർ" എന്ന നിലയിലുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങളെക്കുറിച്ച് ഇത് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
' 2026 സെപ്റ്റംബർ 30-ന് കോടതിയലക്ഷ്യ ഹർജി (നമ്പർ 37/2026) പരിഗണിക്കുന്നതിനായി ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സെപ്റ്റംബർ 29-ന് ഉത്തരവിട്ടിരുന്നു. ......
ന്യൂഡൽഹി: അഴിമതി നിരോധന നിയമപ്രകാരം (PC Act) പ്രോസിക്യൂഷൻ അനുമതി നിഷേധിക്കപ്പെട്ടാൽ, അതേ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (IPC) ക്രിമിനൽ നടപടികൾ തുടരാൻ സാധിക്കുമോ എന്ന നിർണായക നിയമപ്രശ്നത്തിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ജെ.ബി. ......
ബംഗളുരു: കർണാടകത്തിൽ കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിന്റെ വിചാരണ ബംഗളുരു കോടതിയിൽ നടന്നുവരികയാണ്. സൂപ്പർ സ്റ്റാർ ദർശനും അയാളുടെ പെൺ സുഹൃത്ത് പവിത്ര ഗൗഡയും പ്രധാന പ്രതികളായ കേസ്സാണിത്. ......
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലേറെ വിലമതിക്കുന്ന 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് പിടികൂടിയത്.
ഈ മാസം 25ന് ആഴക്കടലിലാണ് നിർണായക ഓപ്പറേഷൻ നടന്നത്. ......
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന അവസാന ഭീകരനെയും വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. ......