ഡി കെ ശിവകുമാർ ആപ്പിളുകള്‍ കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം. ......
കഴിഞ്ഞ 12 വർഷത്തെ ഭരണകാലയളവില്‍ രാജ്യം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അന്ത്യോദയ വിഭാവനം ചെയ്യുന്ന വികസന മാതൃകയാണ് സർക്കാരിന് എപ്പോഴും പ്രചോദനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വികസന ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയ സാധാരണക്കാരിലേക്ക് അത് എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യം. ......
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ( 2023) പഴയ മൈസൂരു മേഖലയിലെ വൊക്കലിഗ കോട്ടകളിൽ കടന്നുകയറി ജെഡിഎസ്സിനെ തകർത്തതും കോൺഗ്രസ്സിന്റെ ആധിപത്യം സ്ഥാപിച്ചതും ഡി കെ ശിവകുമാറാണ്. മുഖ്യമന്ത്രിയായതോടെ വൊക്കലിഗ സമുദായക്കാർക്കിടയിൽ ഡി കെയുടെ അംഗീകാരം ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് സബ്സിഡിയോടെ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വാർഷിക എണ്ണം ഒൻപതിൽ നിന്ന് നാലായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
2016-ൽ ആരംഭിച്ച ഉജ്ജ്വല പദ്ധതിയുടെ തുടക്കത്തിൽ ഗുണഭോക്താക്കൾക്ക് ഒരു വർഷം 12 സബ്സിഡി സിലിണ്ടറുകൾ ലഭിച്ചിരുന്നു. ......
മുംബൈ: രാജ്യത്തെ ചെറുനഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും എ.ടി.എമ്മുകളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ.) മുന്നറിയിപ്പ് നൽകി. എ.ടി.എമ്മുകളിൽ നിറയ്ക്കാനുള്ള കറൻസിയുടെ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവാണ് ആശങ്കയ്ക്ക് കാരണമെന്ന് സംഘടന വ്യക്തമാക്കി. ......
ഖോൽഗഡ്: ഉത്തരാഖണ്ഡിൽ ജാതിവെറിയെ തുടർന്നുണ്ടായ ക്രൂര ആക്രമണത്തിൽ 18കാരനായ ദലിത് യുവാവ് കൊല്ലപ്പെട്ടു. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ......
ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അതെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി ഉണ്ടായത്.
അവിവാഹിതരായ രണ്ടുപേർ അവരുടെ താൽപര്യപ്രകാരം ബന്ധം പുലർത്തുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ നിർണായക യോഗം പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിവെക്കുന്ന സംഭവവികാസങ്ങൾ. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ, പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ......
കർണാടകം: മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഗതാഗതവകുപ്പാണ് റെഡ്ഡി കൈകാര്യം ചെയ്തിരുന്നത്. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയങ്ങളും ആഭ്യന്തര പിളർപ്പുകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന്, പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) മുന്നണി വീണ്ടും സജീവമാകുന്നു. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയുടെ ശക്തി വീണ്ടെടുക്കാനും കെട്ടുറപ്പ് വർദ്ധിപ്പിക്കാനുമായി പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേരും. ......