ന്യൂഡൽഹി: കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ......
റയിൽ ഗതാഗത രംഗത്ത് മറ്റൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെ ഇന്ത്യൻ റയിൽവെ വന്ദേഭാരത് ഓടിച്ചു.......
യോഗചാര്യൻ ബാബ രാംദേവിൻ്റെ പതഞ്ജലിയുടെ 4000 കിലോ മുളക് പൊടി പിൻവലിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ച (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കണ്ടെത്തിയത്. ......
മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയായ മുഡ കേസ്സിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടാലും ഇല്ലെങ്കിലും ആ ഇടപാട് സിദ്ധരാമയ്യയുടെ പ്രതിഛായ വല്ലാതെ കളങ്കപ്പെടുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല. അദ്ദേഹം മുഖ്യമന്ത്രിക്കസേര വിട്ടൊഴിയേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ......
ബോളിവുഡ് നടി മമത കുൽക്കർണി ഇനി ആത്മീയതയുടെ പാതയിൽ. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി മമത സന്യാസം സ്വീകരിച്ചു.......
ആയുധനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.......
സിനിമയിൽ മാത്രമല്ല, റിയൽ എസ്റ്റേറ്റ് മേഖലയിലും അതികായനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. മൂന്നു വർഷം കൊണ്ട് അമിതാഭ് ബച്ചൻ റിയൽ എസ്റ്റേറ്റിൽ നേടിയത് 52 കോടി രൂപയുടെ ലാഭമാണ്. ......
കർണാടക : ബെല്ലാരിയിലെ ഖനിരാജാവ് ജനാർദ്ദൻ റെഡ്ഢിയുടെ ആത്മസുഹൃത്തായിരുന്നു ബി. ശ്രീരാമുലു.......
ന്യൂഡൽഹി: ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തി മുൻ സൈനികൻ. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് സംഭവം. ......
ജയ്പുർ: സ്വന്തം വിവാഹത്തിന് കുതിരപ്പുറത്ത് കയറാൻ ദളിത് യുവാവിന് സുരക്ഷയൊരുക്കിയത് 200 പൊലീസുകാർ. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം.......