ബംഗളുരു: ധാർവാഡ് മേഖലയെ നടുക്കം കൊള്ളിച്ച ദാരുണസംഭവമായിരുന്നു യോഗേഷ് ഗൗഡ എന്ന യുവനേതാവിന്റെ കൊലപാതകം. ധാർവാഡ് മേഖലയിലെ ജനങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ബിജെപി ജില്ല പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡ ധാർവാഡിലെ സ്വന്തം ജിമ്മിന്റെ മുന്നിൽ വെച്ച് 2016 ജൂൺ 15 നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ......
എംഎൽഎ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നെന്ന ആരോപണവുമായി സർക്കാർ ജീവനക്കാരിയായ യുവതി രംഗത്ത്. ജനസേന നേതാവ് അരവ ശ്രീധർ എംഎൽഎയ്ക്കെതിരെയാണ് യുവതി ആരോപണം ഉയർത്തുന്നത്. ......
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. ......
ന്യൂഡൽഹി: സിപിഎമ്മിൽ ചേരാൻ ദുബായിൽ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ എംപി. ദുബായ് യാത്ര സിപിഎമ്മുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കായിരുന്നുവെന്ന പ്രചാരണങ്ങൾ തരൂർ നിഷേധിച്ചു. ......
ന്യൂഡൽഹി: ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ആഗോള പ്രതിസന്ധികൾക്കിടെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ചത് എന്നതും ശ്രദ്ധേയമാണ്. ......
വികസനക്കുതിപ്പിനിടയിൽ ബംഗളുരു മഹാനഗരം ഗുരുതരമായ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്. വാഹനങ്ങളുടെയും യാത്രക്കാരുടെയും അമിത വർധനവും പഴയ റോഡുകളിൽ പലതും വീതിക്കൂട്ടാനാവാത്തതുമാണ് ഗതാഗതക്കുരുക്കുകൾക്ക് കാരണം. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണം വിവാദമാകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ, പട്ക, ധരിക്കാതെയാണ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ബിജെപിയുടെ ആരോപണം. ......
ന്യൂഡൽഹി: 2025 ജൂലൈയിൽ മ്യാൻമർ അതിർത്തി മറികടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്സ്) കമാൻഡോകളാണ് പങ്കെടുത്തത്. ......
ന്യൂഡൽഹി:രാജ്യത്തെ ഹൈക്കോടതികൾ കേവലം നിഷ്ക്രിയമായ കാഴ്ചക്കാരാകരുതെന്നും ഭരണഘടനയുടെയും പൗരാവകാശങ്ങളുടെയും സജീവ സംരക്ഷകരായി മാറണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാപരമായ വാഗ്ദാനങ്ങൾ വെറും വാക്കുകളായി മാറരുത്, പകരം അവ സർക്കാർ ഉറപ്പുനൽകുന്ന സേവനങ്ങളായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രശസ്തമായ 'ഫാലി നരിമാൻ സ്മാരക പ്രഭാഷണം' നിർവഹിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
പ്രധാന നിരീക്ഷണങ്ങൾ:
അപ്പീലിനായി കാത്തിരിക്കരുത്: ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളോ ഭരണപരമായ പരാജയങ്ങളോ ഉണ്ടാകുമ്പോൾ ആരെങ്കിലും പരാതിയുമായി എത്തുന്നത് വരെ ഹൈക്കോടതികൾ കാത്തിരിക്കരുത്. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ മേൽക്കോടതി ശിക്ഷ കുറച്ചാൽ, അതിന്റെ പേരിൽ ജീവനക്കാരന് നൽകിയ വകുപ്പുതല ശിക്ഷ വർദ്ധിപ്പിക്കാൻ അച്ചടക്ക സമിതിക്ക് (Disciplinary Authority) അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. ക്രിമിനൽ ശിക്ഷയുടെ തീവ്രത കുറയുമ്പോൾ വകുപ്പുതല ശിക്ഷ കടുപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് നവിൻ ചൗള, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
ഡൽഹി പോലീസ് കോൺസ്റ്റബിളായ അശോക് കുമാർ ഉൾപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ......