അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെ ദേശീയ നേതാക്കൾ പങ്കെടുത്തു.
126 അംഗ അസം നിയമസഭയിൽ എൻഡിഎ സഖ്യം 102 സീറ്റുകൾ നേടിയാണ് തുടർച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചത്. ......
ഗാസിയാബാദ്: വിവാഹച്ചടങ്ങിനിടെ കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം പരസ്യമായി പ്രഖ്യാപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കി. വരന്റെ കുടുംബത്തിന് നൽകിയ ആഡംബര സമ്മാനങ്ങളുടെ വിവരങ്ങൾ ഒരാൾ പ്രഖ്യാപിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. ......
ആഗോള അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യൻ രൂപയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഇന്നു രാവിലെ ഡോളറിനെതിരെ രൂപ 95.55 എന്ന നിരക്കിലെത്തി.......
നിയമസഭാതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഡിഎംകെയെ കയ്യൊഴിഞ്ഞ് വിജയിന്റെ ടിവികെയോടൊപ്പം ചേർന്നതിന്റെ പേരിൽ കോൺഗ്രസ്സ് നേതൃത്വം കേൾക്കുന്ന പഴി കുറച്ചൊന്നുമല്ല. ആപത്തിൽ ചതിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് കുറ്റപ്പെടുത്തിയ ഡി എം കെ ആ പാർട്ടിയുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കുകയും ചെയ്തു. ......
ചെന്നൈ: തമിഴ്നാട്ടിലെ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ എടുത്ത ആദ്യ പ്രധാന തീരുമാനങ്ങളിലൊന്നാണ് ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്കു സമീപമുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം.
പുതിയ ഉത്തരവുപ്രകാരം, സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം. ......
ഹാന്റാവൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കപ്പലിലെ ജീവനക്കാരായ ഇവർക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഞായറാഴ്ച സ്പെയിനിലെ കാനറി ഐലൻഡ് തീരത്തെത്തിയ കപ്പലില്‍ നിന്ന് സ്പാനിഷ് അധികൃതരുടെയും ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രക്കാരെ പുറത്തിറക്കി. ......
ചെന്നൈ: പുതുതായി സത്യപ്രതിജ്ഞ ചെയ്ത തമിഴ്നാട് നിയമസഭാംഗങ്ങളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എം.എൽ.എ അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസ്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമാണ് ലീമ റോസ്. ......
മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നാസിക് ഓഫീസിൽ നടന്ന പീഡന-മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. അറസ്റ്റിലായ എട്ട് പേർക്കായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ നിയന്ത്രണമുണ്ടായിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ......
ന്യൂഡൽഹി : വ്യക്തിസ്വാതന്ത്ര്യം എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, ജാമ്യാപേക്ഷകൾ തീർപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഈ അവകാശത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന ജാമ്യാപേക്ഷകളും മുൻകൂർ ജാമ്യാപേക്ഷകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ലിസ്റ്റിംഗ് സംവിധാനം:
ജാമ്യാപേക്ഷകൾ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ കൃത്യമായി പരിഗണിക്കുന്ന രീതിയിൽ ലിസ്റ്റിംഗ് സംവിധാനം പരിഷ്കരിക്കണം.
സോഫ്റ്റ്വെയർ അധിഷ്ഠിത ലിസ്റ്റിംഗ്: ഒരു ദിവസം പരിഗണിക്കാൻ കഴിയാത്ത കേസുകൾ അനിശ്ചിതമായി നീണ്ടുപോകാതിരിക്കാൻ ഓട്ടോമാറ്റിക് സോഫ്റ്റ്വെയർ അധിഷ്ഠിത ലിസ്റ്റിംഗ് രീതി നടപ്പിലാക്കണം.
സമയപരിധി: പുതിയ ജാമ്യാപേക്ഷകൾ ഫയൽ ചെയ്ത് ഒരാഴ്ചയ്ക്കകം കോടതിയുടെ പരിഗണനയ്ക്ക് വരണം. ......
ന്യൂഡൽഹി: ഒരു ക്രിമിനൽ കേസിൽ കക്ഷി നടത്തുന്ന കുറ്റസമ്മതം സിവിൽ നടപടികളിലും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിവിൽ നടപടിക്രമം (CPC) ഓർഡർ XII റൂൾ 6 പ്രകാരം, ഇത്തരം വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിൻ്റെ പശ്ചാത്തലം
ഒരു വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് നിർണ്ണായകമായ ഈ നിരീക്ഷണം. ......