ജയ്പുർ: മോഷണശ്രമത്തിനിടെ പിടിയിലായ യുവതി, സ്വയം വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ......
മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ......
ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങൾ ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന ബി.ബി.സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ കർശന നിയമനടപടികളിലേക്ക് കേന്ദ്ര സർക്കാർ. ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയുടെ പ്രതിനിധികളെ അടിയന്തരമായി വിളിച്ചുവരുത്തി വിശദീകരണം തേടാൻ കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി.
ഇന്ത്യൻ നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം ക്രൂരമായ പരസ്യങ്ങൾ പ്ലാറ്റ്ഫോമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതിന് മെറ്റ കൃത്യമായ മറുപടി നൽകേണ്ടിവരും. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന 'ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ' സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (RJD) എം.പി സുപ്രീം കോടതിയെ സമീപിച്ചു. ബിഹാറിലെ ബക്സറിൽ നിന്നുള്ള ലോക്സഭാംഗമായ സുധാകർ സിങ്ങാണ് ഇത്തരമൊരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.
നിലവിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ......
ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തി സ്വന്തം വീടിന്റെ ശുചിമുറിക്കടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.......
ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് നൽകിയ കത്തിന്റെ പൂർണ്ണരൂപം കോൺഗ്രസ് പുറത്തുവിട്ടു. ആറ് പേജുകളുള്ള കത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവെച്ചിട്ടുണ്ട്.
സാധാരണ സാഹചര്യങ്ങളിൽ ചീഫ് ജസ്റ്റിസിന് ഇത്തരത്തിൽ കത്തയക്കാറില്ലെന്നും, എന്നാൽ രാജ്യത്തെ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നും, ഇത്തരം ആശങ്കകളിൽ സുപ്രീം കോടതി ഇടപെടാതിരുന്നാൽ അത് ജനാധിപത്യത്തിന്റെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കുമെന്നുമാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നറിയിപ്പ്. ......
ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിന് ബിജെപിയിൽ ചേരാൻ പരസ്യ ക്ഷണം. പാർട്ടിയിൽ ചേർന്നാൽ 'രാജകീയ പരിഗണന' നൽകുമെന്ന് ബിജെപി എംഎൽഎ നടത്തിയ പരാമർശമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നത്.
ദീർഘകാലമായി ബിജെപിയുടെ കടുത്ത വിമർശകരിലൊരാളായ ദിഗ്വിജയ് സിങ്ങിനെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണം നടത്തിയിരുന്ന പാർട്ടിയിൽ നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായ ക്ഷണം ഉയർന്നത്. ......
അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകൾ വെട്ടിച്ച കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെയും നിയമവിരുദ്ധ സ്വത്തുക്കളെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ഊർജ്ജിതമാക്കി. തട്ടിപ്പു പണം ഉപയോഗിച്ച് നിർമ്മിച്ച ആഡംബര മന്ദിരങ്ങൾ ഉൾപ്പെടെയുള്ളവ നിർമ്മാണ ചട്ടം ലംഘിച്ചതാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ......
ന്യൂഡൽഹി: കോടതി നടപടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജമോ സാങ്കൽപ്പികമോ ആയ മുൻകാല കോടതി വിധികൾ ഹാജരാക്കുന്നതിനെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. യാഥാർത്ഥ്യത്തിൽ ഇല്ലാത്ത ഇത്തരം വിധികൾ കൃത്യത പരിശോധിക്കാതെ കോടതിയിൽ സമർപ്പിക്കുന്നത് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തൊഴിൽപരമായ വീഴ്ചയായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഉടൻ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന. വിലക്കുറവുമായി ബന്ധപ്പെട്ട തീരുമാനം കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും നീളാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ......