ന്യൂഡൽഹി: പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോരിനിടയാക്കിയ, മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ 'ഫോർ സ്റ്റാർസ് ഒഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്സ്. ജനറൽ നരവനെയു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും, സ്വദേശത്ത് പഠിച്ചവർക്ക് ലഭിക്കുന്ന അതേ തുക സ്റ്റൈപ്പൻഡായി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി.ബി. ......
ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ദൃശ്യങ്ങൾക്കും സിന്തറ്റിക് ഉള്ളടക്കങ്ങൾക്കും കർശന നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് 2021-ലെ ഐടി നിയമങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഭേദഗതികൾ വരുത്തി. ഡീപ് ഫേക്കുകൾ, വ്യാജ വ്യക്തിത്വങ്ങൾ സൃഷ്ടിക്കൽ, സിന്തറ്റിക് മീഡിയയുടെ ദുരുപയോഗം എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്പുതിയ നിയമങ്ങൾ ഫെബ്രുവരി 20 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം "സിന്തറ്റിക്കായി നിർമ്മിക്കപ്പെട്ട വിവരങ്ങൾ" എന്നതിന് വ്യക്തമായ നിർവ്വചനം ആദ്യമായി നൽകിയിട്ടുണ്ട്. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമായി രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്കിന് ഇന്ന് അർദ്ധരാത്രിയിൽ തുടക്കമാകും. ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന സമരം നാളെ അർധരാത്രി വരെ തുടരും. ......
ന്യൂഡൽഹി:പ്രസിദ്ധീകരിക്കുന്ന വാർത്തകൾ 60 ദിവസം സൂക്ഷിക്കണമെന്ന നിയമം കർശനമാക്കി കേന്ദ്രം.
ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് 2021-ലെ ഐടി നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ ആയ എല്ലാ വാർത്തകളും ഉള്ളടക്കങ്ങളും കുറഞ്ഞത് 60 ദിവസത്തേക്ക് നിർബന്ധമായും റെക്കോർഡുകളായി സൂക്ഷിക്കണം. ......
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾക്ക് സൂചന നൽകി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ.......
ലഖ്നൗ: ബാബറി മസ്ജിദ് ഇനി ഒരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് ആവർത്തിച്ചത്. ......
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 118 എംപിമാരുടെ ഒപ്പുകളോടുകൂടിയ നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് കൈമാറി. ......
ന്യൂഡൽഹി: കോടതികളിൽ തെളിവായി സമർപ്പിക്കുന്ന രേഖകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. നിയമം അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലല്ലാതെ, വെറും ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചു. ......
ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് അനധികൃതമായി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ......