അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 70-ലേറെ സീറ്റുകളിൽ മുന്നിലാണ്. 126 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ......
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി നേരിടുന്നത് വൻ തിരിച്ചടി. ഡിഎംകെ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ......
പശ്ചിമബംഗാളിൽ ഇക്കുറി പോസ്റ്റൽ വോട്ടുകൾ എണ്ണുക അവസാനം. ഇവിഎമ്മിലെ വോട്ടുകൾ എണ്ണിയ ശേഷം മാത്രം പോസ്റ്റൽ വോട്ടുകൾ എണ്ണാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ചരിത്രത്തിലാദ്യമായാണ് പോസ്റ്റൽ വോട്ടുകൾ അവസാനം എണ്ണുന്ന രീതി നടപ്പാക്കുന്നത്. ......
ന്യൂഡൽഹി: പൊതുസേവകർക്കെതിരെയുള്ള പരാതികളിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാനോ അന്വേഷണത്തിന് ഉത്തരവിടാനോ സർക്കാരിന്റെ മുൻകൂർ അനുമതി (Sanction) ആവശ്യമില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിക്രമം (CrPC) സെക്ഷൻ 156(3) പ്രകാരം മജിസ്ട്രേറ്റ് നൽകുന്ന നിർദ്ദേശങ്ങൾ 'അന്വേഷണ ഘട്ടത്തിലുള്ള' നടപടിയാണെന്നും അത് 'കോടതി കുറ്റം പരിഗണിക്കുന്ന' (Cognizance) ഘട്ടമല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി നിരീക്ഷണത്തിലെ പ്രധാന കാര്യങ്ങൾ:
സെക്ഷൻ 156(3) പ്രീ-കോഗ്നിസൻസ് പവർ: ഒരു മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുന്നത് കേസിലെ വസ്തുതകൾ ഔദ്യോഗികമായി കോടതി പരിഗണിക്കുന്നതിന് മുൻപുള്ള ഘട്ടത്തിലാണ്. ......
ന്യൂഡൽഹി: കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളേറ്റുവാങ്ങുന്ന ഒരു പീഡനബാധിതയെ, സ്വന്തം ശരീരത്തിന്മേൽ പോലും അവകാശമില്ലാത്ത അവസ്ഥയിലേക്ക് നിയമം തള്ളിവിടരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രായപൂർത്തിയാകാത്ത അതിജീവിതകൾ അനാവശ്യമായ ഗർഭധാരണം പേറാൻ വിധിക്കപ്പെടുന്നത് നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ......
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമ ബംഗാളിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ കണ്ടെത്തിയത് വൻ വിവാദമാകുന്നു. നോപാറ മണ്ഡലത്തിലെ വിവിപാറ്റ് സ്ലിപ്പുകളാണ് മധ്യഗ്രാമിലെ സുഭാഷ് നഗറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയത്. ......
ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണികളാകുന്ന സംഭവങ്ങൾ ആശങ്കയുണർത്തുന്നതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു) റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1,200-ത്തിലധികം ലൈംഗിക പീഡന കേസുകളിൽ 13 ശതമാനം പെൺകുട്ടികളും ഗർഭിണികളായതായി കണക്കുകൾ വ്യക്തമാക്കുന്നു. ......
നഗരമധ്യത്തിൽ ബൈക്കിൽ സഞ്ചരിക്കവെ യുവതിയെ യുവാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഭുവനേശ്വറിലെ സ്റ്റുഡിയോ സ്ക്വയർ പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ......
കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കേറ്റു.......
പൂന്നെ:പുണെയിലെ സ്പെഷ്യൽ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് പരിഗണിക്കവെ, വിനായക് ദാമോദർ സവർക്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തർക്കവിഷയങ്ങളിലൊന്നായ ദയാഹർജികൾ ഔദ്യോഗികമായി ചർച്ചാവിഷയമായി. ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിയുന്ന കാലത്ത് സവർക്കർ അഞ്ച് തവണ ബ്രിട്ടീഷ് അധികാരികൾക്ക് ദയാഹർജി സമർപ്പിച്ചിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ കൊച്ചുമകനും പരാതിക്കാരനുമായ സത്യകി സവർക്കർ കോടതിയിൽ പരസ്യമായി സമ്മതിച്ചു. ......