"ഭാരതത്തിൽ കോടതിയാകട്ടെ, പാർലമെന്റാകട്ടെ, കാര്യ നിർവാഹകശാഖയായ സർക്കാരാകട്ടെ — ഇവ മൂന്നും മേൽക്കോയ്മ ആവശ്യപ്പെടുന്നത് ശരിയല്ല. ഇന്ത്യയിൽ ഏറ്റവും വലിയതും, ഉയർന്നു നിൽക്കുന്നതും ഭരണഘടനയാണ്." — ചീഫ് ജസ്റ്റിസ് ഭുഷൺ രാംകൃഷ്ണ ഗവായ് വ്യക്തമാക്കി.മുംബൈയിൽ ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്രയും ഗോവയും ചേർന്ന് നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."ഭരണഘടന അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും തമ്മിൽ പരസ്പരം ബഹുമാനത്തോടെ സഹകരിക്കണം. ......
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട പൊളിറ്റിക്സ് അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ സർവകലാശാലയായ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗത്തിന്റെ തലവൻ അലി ഖാൻ മഹ്മൂദാബാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും സൈനിക, ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൻറെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. കരസേനയുടെ വെസ്റ്റേൺ കമാൻഡാണ് എക്സിലൂടെ വിഡിയോ പുറത്തുവിട്ടത്. ......
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹ ഭാഗങ്ങൾ പല സ്ഥലങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ. യുപിയിലെ ശ്രാവഷ്ടി സ്വദേശിയായ സൈഫുദീൻ ആണ് അറസ്റ്റിലായത്. മേയ് 14 ബുധനാഴ്ചയാണ് ഇയാൾ ഭാര്യ സബീനയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിഞ്ഞത്. ......
ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ 17 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മരിച്ചെന്നാണ് റിപ്പോർട്ട്. ......
ഒരു പ്രതി തനിയ്ക്ക് ലഭിച്ച ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ പോകുമ്പോൾ, അതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ശിക്ഷ കൂട്ടാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രതിയുടെ അപ്പീൽ മാത്രം ഉള്ളപ്പോൾ കോടതി ശിക്ഷ വർദ്ധിപ്പിച്ചാൽ അത് നീതിയോട് ന്യായമല്ലെന്നും, ക്രിമിനൽ പ്രോസീജർ കോഡിന്റെ സെക്ഷൻ 386(b)(iii) പ്രകാരമുള്ള നിയമപരമായ വ്യവസ്ഥയും അത് ലംഘിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ശിക്ഷ കൂട്ടാൻ വേണ്ടി സർക്കാർ,പരാതിക്കാരൻ അല്ലെങ്കിൽ ഇര കോടതിയെ സമീപിക്കണം. അതിനായി അവർ പ്രത്യേകം അപ്പീൽ നൽകേണ്ടതുണ്ട്.
പ്രതിയുടെ അപ്പീലിൽ തന്നെ ശിക്ഷ കൂട്ടുന്നത് അപ്രതീക്ഷിതവും അന്യായവുമാണ് എന്ന് കോടതി പറഞ്ഞു. ......
ചെന്നൈ: ഐഎസ്ആർഒയുടെ പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു. ഇന്നു രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്നായിരുന്നു ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നത്. ......
ചാരവൃത്തിയുടെ പേരിൽ അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്രക്ക് പാകിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ ഉടമയായ ജ്യോതി മൽഹോത്രയെ ഹിസാറിൽനിന്നാണ് ശനിയാഴ്ച ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഭീകരതക്കെതിരായ പ്രചാരണത്തിന് കേന്ദ്രസർക്കാർ വിദേശത്തേക്കയക്കുന്ന സർവകക്ഷി സംഘത്തിൽ സിപിഎമ്മും ഭാഗമാകും. കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിലും വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്താണ് നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ......