മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുതിർന്ന സംവിധായകൻ ഷക്കീൽ നൂറാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 33കാരിയായ നടി നൽകിയ പരാതിയിലാണ് 73കാരനായ സംവിധായകനെതിരെ നടപടി. ......
രാജമുണ്ട്രി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പി.ജി. ......
മഹാരാഷ്ട്ര: ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് റൺവേയ്ക്ക് സമീപം അപകടമുണ്ടായത്. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. നോർത്ത് 24 പർഗാനാസ് ജില്ലയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കേവോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രതിഷേധവും ആക്രമണവും ഉണ്ടായത്.ഒരു സംഘം ആളുകൾ മമതയുടെ വാഹനത്തെ വളഞ്ഞ് മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന് നേരെ ചെളി പുരട്ടുകയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തു. ......
ദക്ഷിണേന്ത്യൻ സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായ മാധവൻ അഭിനയിച്ച് ഇന്നലെ റിലീസായ ചിത്രമാണ് 'GDN'. 'രോക്കട്രി', 'ദുരന്തർ' തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങളിൽ അഭിനയിച്ചു വരുന്ന മാധവൻ 'GDN' സിനിമയുടെ പ്രൊമോഷനായുള്ള ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായ് ജോസഫ് വിജയ്-യുടെ വളർച്ചയെ കുറിച്ചും, അദ്ദേഹത്തിന്റെ ഭരണം കുറിച്ചും സംസാരിക്കുകയുണ്ടായി. ......
ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായ സുപ്രീംകോടതി ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കേസ് കെട്ടിക്കിടക്കൽ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേസ് തീർപ്പാക്കൽ വേഗത്തിലാക്കാൻ ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് സർക്കാരുകൾ പതിവാക്കിയിട്ടുണ്ടെങ്കിലും, പ്രശ്നത്തിന്റെ വേരുകൾ കിടക്കുന്നത് നിയമവ്യവസ്ഥയുടെ ഘടനയിലാണ്. ......
ന്യൂഡൽഹി: സിവിൽ കേസുകളുടെ വിചാരണവേളയിൽ ഒരു രേഖ എക്സിബിറ്റായി (Exhibit) അടയാളപ്പെടുത്തിയത് (Marking) കൊണ്ടുമാത്രം അതിലെ ഉള്ളടക്കം തെളിയിക്കപ്പെട്ടതായി കരുതാനാവില്ലെന്ന് സുപ്രീം കോടതി.
കേസിന്റെ നടത്തിപ്പിന് പ്രാഥമികമായി പ്രസക്തമായ ഒരു രേഖ എക്സിബിറ്റായി സ്വീകരിക്കുന്നത് ഒരു നടപടിക്രമം (Procedural process) മാത്രമാണ്. അതിലൂടെ ആ രേഖയിലെ വിവരങ്ങളുടെ സത്യസന്ധതയോ, ആധികാരികതയോ താനേ തെളിയിക്കപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു രേഖ എക്സിബിറ്റ് ചെയ്തതുകൊണ്ടു മാത്രം അതിൻ്റെ ഉള്ളടക്കം നിയമപരമായി തെളിയിക്കപ്പെട്ടതായി കാണാൻ കഴിയില്ല. ......
ഇൻഡോർ: നിയമസഹായ സംവിധാനങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്ന ‘ഒറ്റമൂലി’ രീതിക്ക് പകരം ഓരോ പ്രദേശത്തിന്റെയും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതാകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഇൻഡോറിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) സംഘടിപ്പിച്ച വെസ്റ്റ് സോൺ റീജിയണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് ഒരേ പരിഹാരം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച 28കാരിയെ 11 ലക്ഷം രൂപയ്ക്ക് ബീയർ പാർലർ ഉടമയ്ക്ക് വിറ്റു. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നാഗ്പുർ സ്വദേശിനിയായ യുവതി പരാതി നൽകിയത്. ......
ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ടിനിടെ വിദ്യാർഥികൾ എടുക്കുന്ന തീരുമാനങ്ങൾ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഐടി ഡൽഹിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......