ന്യൂഡൽഹി: ഔദ്യോഗിക ജീവിതത്തിലെ നിർണായകമായൊരു അനുഭവം തുറന്നു പറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് അതിർത്തിക്കടുത്ത് രഹസ്യാന്വേഷണ ദൗത്യത്തിനിടെ സംഭവിച്ച ഗുരുതര വീഴ്ചയും, അതിനെ തുടർന്ന് തന്റെ കരിയർ തന്നെ അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളുമാണ് ഐ.ഐ.ടി. ......
ബെംഗളൂരു: ഹുബ്ബള്ളിയിൽ ഔദ്യോഗിക പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യപ്രശ്നത്തെ തുടർന്ന് മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ അദ്ദേഹം ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഹോട്ടലിലെത്തി അമിത് ഷായെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ......
കരൂർ: ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ വേഗത്തിൽ ശരിയാക്കണമെങ്കിൽ മീൻകറിയും ഊണും എത്തിച്ചുനൽകണമെന്നാവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരെ നടപടി. തമിഴ്നാട്ടിലെ കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയ കർഷകനോടാണ് ഉദ്യോഗസ്ഥൻ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ......
ട്രെയിനിലെ ടിക്കറ്റ് പരിശോധനയ്ക്കിടെ യുവതിയും ടി.ടി.ഇയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു. ടിക്കറ്റ് സംബന്ധിച്ച തർക്കത്തിനിടെ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറുന്നതും ടി.ടി.ഇക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
എക്സ്പ്രസ് ട്രെയിനിൽ നടന്നതെന്ന് പറയപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ......
കൊൽക്കത്ത: ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും മമത പക്ഷത്തിന്റെ സ്ഥാനാർഥി മത്സരത്തിൽനിന്ന് പിന്മാറിയതോടെ രണ്ട് മണ്ഡലങ്ങളിലും പാർട്ടി കടുത്ത പ്രതിസന്ധിയിലായി.
റെജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ മമത പക്ഷത്തിന്റെ സ്ഥാനാർഥി റബിയുൽ ആലം ചൗധരിയാണ് അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിൻവലിച്ചത്. ......
ബെംഗളൂരു: കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വളർന്നു പന്തലിച്ച ഒരു ബിസിനസ്സാണ് പിജി നടത്തിപ്പ്. പലേടത്തും പിജികൾ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ......
ന്യൂഡൽഹി: 2024-25 സാമ്പത്തികവർഷത്തിൽ 1,015 കോടി രൂപയാണ് കേരളത്തിലേക്ക് വിദേശസംഭാവനയായി എത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംയുക്ത പാർലമെന്ററി സമിതിയെ അറിയിച്ചതാണ് ഇക്കാര്യം. ......
ന്യൂഡൽഹി:റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കുമെതിരെ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യു.എസ് കോൺഗ്രസ് അധികത്തീരുവ ചുമത്താനുള്ള ബിൽ പാസാക്കിയത്.
എന്നാൽ, അമേരിക്കയുടെ ഈ ഭീഷണിക്ക് മുന്നിൽ അടിയറവ് പറയേണ്ടതില്ലെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ. ......
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ വൻ വീഴ്ചകൾ വരുത്തി നാണംകെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സുപ്രീംകോടതി. ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി: രാജ്യത്ത് എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങളും കസ്റ്റഡി പീഡനങ്ങളും വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ക്രിമിനൽ അന്വേഷണങ്ങളിൽ നിയമവിരുദ്ധമായ "കുറുക്കുവഴികൾ" സ്വീകരിക്കാൻ രാജ്യത്തെ ഭരണഘടന നിയമപാലകരെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ഭുയാന്റെ നിർണായക പരാമർശങ്ങൾ. ......