ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഈ രണ്ട് നിർണായക ബില്ലുകളും വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ......
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ മന്ത്രിപദവി സംബന്ധിച്ച് അനിശ്ചിതത്വം ശക്തമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പുതിയ സ്ഥാനാർഥിപ്പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടിട്ടില്ല. ......
നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വിടവാങ്ങൽ ഏതാണ്ട് ഉറപ്പായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം ജൂൺ രണ്ടിന് അണ്ണാമലൈ ന്യൂഡൽഹിയിൽവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തൻ്റെ തീരുമാനം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ......
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" പ്രസ്ഥാനത്തോട് അനുഭാവമുള്ള യുവാക്കൾ തങ്ങളുടെ പ്രതിഷേധവും നിരാശയും ജനാധിപത്യ സംവിധാനങ്ങൾക്കുള്ളിൽ നിന്ന് പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വ്യവസ്ഥിതിക്ക് പുറത്തുനിന്നുള്ള വിമർശനത്തേക്കാൾ അതിനുള്ളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിലൂടെയാണ് ദീർഘകാല മാറ്റങ്ങൾ സാധ്യമാകുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ......
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന സൂചനകൾ. പാർട്ടിയുടെ നിയമസഭാംഗങ്ങൾ ഉയർത്തിയ ആഭ്യന്തര കലാപം പാർലമെന്റംഗങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അതിൽ പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതക്കാരനാണ് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജീവൻ പോയാലും അതിൽനിന്ന് മാറില്ല. ......
ന്യൂഡൽഹി: ഭാര്യയും ഭർത്താവും തമ്മിൽ ദീർഘകാലമായി തുടരുന്ന വേർപിരിയൽ, അനുരഞ്ജനത്തിനുള്ള ശ്രമങ്ങളുടെ അഭാവം, വൈകാരികമായ അകൽച്ച എന്നിവ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) പ്രകാരം 'മാനസിക ക്രൂരത'യായി (Mental Cruelty) കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ 15 വർഷമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയിൽ നിന്നും ഭർത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചു.
പങ്കാളികൾ വ്യത്യസ്തമായ തൊഴിൽമേഖലകളും ജീവിതസാഹചര്യങ്ങളും തിരഞ്ഞെടുക്കുകയും, ബന്ധം വീണ്ടെടുക്കാൻ യാതൊരു ശ്രമവുമില്ലാതെ വർഷങ്ങളോളം അകന്നു കഴിയുകയും ചെയ്യുമ്പോൾ, ദാമ്പത്യത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതായതായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ വേർപിരിയൽ എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം കുറ്റമോ തെറ്റോ ആയി കാണാനാകില്ല. ......
ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാറ്റ് ജിപിടിയും സമാനമായ സാങ്കേതികവിദ്യകളും നമ്മുടെ ദൈനംദിന ജോലികൾ എളുപ്പമാക്കുമ്പോൾ, ഒരേസമയം വലിയൊരു ചോദ്യം ലോകമെമ്പാടും ഉയരുന്നുണ്ട്: "യന്ത്രങ്ങൾക്ക് മനുഷ്യന്റെ വിവേചനബുദ്ധിക്ക് പകരമാകാൻ സാധിക്കുമോ?"
പ്രത്യേകിച്ച്, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിർണ്ണയിക്കുന്ന കോടതി മുറികളിൽ AI കടന്നുവരുമ്പോൾ ആ ആശങ്ക ഇരട്ടിക്കുക സ്വാഭാവികമാണ്. ......
പട്ന: ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസാഫർപൂരിലെ പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ......
ന്യൂഡൽഹി: 21 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തക്കേസിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്കെതിരെ നേരത്തേ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ......