ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ശക്തമായി പിന്തുണച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച എൻ.എൽ.എസ്.എൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) എടുത്ത ശിക്ഷാ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബി.സി.ഐയുടെ നടപടികൾക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: എൻടിപിസി ലിമിറ്റഡുമായി ഉള്ള രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള വാണിജ്യ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോയതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (RIL) 10 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്. ......
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സൈനിക ധീരതാ മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 സൈനികർക്ക് ശൗര്യചക്ര ലഭിച്ചു. ......
സ്കൂളിൽ വിദ്യാർഥിനികൾ സ്കൂൾ യൂണിഫോമിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്കൂൾ വരാന്തയിൽ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ......
ന്യൂഡൽഹി: പ്രതിപക്ഷത്തിരുന്നുകൊണ്ടുതന്നെ കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പരമാവധി പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി വിശദമായ ചർച്ചകൾ നടത്തിയതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. ......
ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലുകൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാദ സർക്കുലറിൽ ബി.സി.ഐയോട് വിശദീകരണം തേടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് ബി.സി.ഐയുടെ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്കൊപ്പം ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും തടയുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ചരിത്രപരമായ ഭേദഗതി നിയമം നിലവിൽ വന്നു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് 'ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമൻഡ്മെന്റ്) ആക്ട്, 2026' പ്രാബല്യത്തിലായത്.
ദേശീയ ഗീതമായ വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ സംരക്ഷണവും ആദരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പാർലമെന്റിൽ ഈ നിയമനിർമ്മാണം കൊണ്ടുവന്നത്.
പുതിയ നിയമത്തിലെ പ്രധാന കാര്യങ്ങൾ:
3 വർഷം വരെ തടവുശിക്ഷ: ദേശീയ ഗാനമോ ദേശീയ ഗീതമോ ആലപിക്കുന്നത് മനഃപൂർവം തടയുകയോ, അവ ആലപിക്കുന്ന ചടങ്ങുകളിൽ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നിയമത്തിലെ മാറ്റം: 1971-ലെ നിലവിലുള്ള നിയമത്തിലെ സെക്ഷൻ 3 പ്രകാരം ദേശീയ ഗാനം (National Anthem) ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിന് മാത്രമായിരുന്നു ശിക്ഷ നൽകിയിരുന്നത്. ......

ന്യൂഡൽഹി: നമ്മൾ കടയിൽ നിന്ന് വാങ്ങി കുട്ടികൾക്ക് സ്നേഹത്തോടെ വച്ചുനീട്ടുന്ന ആ കണ്ണഞ്ചിപ്പിക്കുന്ന ചിപ്സ് പാക്കറ്റുകളിലും ബിസ്കറ്റുകളിലും ഉള്ളത് വിഷത്തിന് തുല്യമായ അളവിലുള്ള പഞ്ചസാരയും ഉപ്പും കൊഴുപ്പുമാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടുമോ? ഞെട്ടും! എന്നാൽ അതിലും വലിയ ഞെട്ടൽ, ഈ സത്യം നിങ്ങളിൽ നിന്ന് മറച്ചുവെക്കാൻ വൻകിട കമ്പനികൾക്ക് കേന്ദ്ര സർക്കാരും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും (FSSAI) കുടപിടിക്കുകയായിരുന്നു എന്ന തിരിച്ചറിവാണ്!
പക്ഷേ, ജനങ്ങളുടെ ജീവൻ വെച്ച് പന്താടാൻ ഇനി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്.
പൂച്ചക്കണ്ണുള്ള' കച്ചവടവും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പും
പാക്കറ്റിന്റെ പിന്നിൽ, സാധാരണക്കാർക്ക് വായിക്കാൻ പോലും കഴിയാത്തത്ര ചെറിയ അക്ഷരങ്ങളിൽ ചേരുവകൾ അച്ചടിച്ച് ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടുന്ന കച്ചവട തന്ത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന 'ഫ്രണ്ട് ഓഫ് പാക്ക് വാണിംഗ് ലേബൽ' (Front of Pack Warning Label) പാക്കറ്റിന്റെ മുൻവശത്ത് വലുതായി പതിപ്പിക്കണമെന്ന് കോടതി പലവട്ടം ആവശ്യപ്പെട്ടതാണ്.
എന്നാൽ, നിർദ്ദേശം നടപ്പാക്കാതെ കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരും FSSAI-യും വിമുഖത കാണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ ക്ഷമ നശിച്ചത്.
"ജനങ്ങളും നമ്മുടെ കുട്ടികളും ആരോഗ്യത്തോടെയിരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ? കോടതിയെ കബളിപ്പിക്കുകയാണോ അതോ വൻകിട കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണോ?"
— ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: ഹൈദരാബാദ് നാൾസാർ ലോ സർവകലാശാലയിലെ 2026 ബാച്ച് ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും നിരപരാധികളാണെന്നും അവർക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ബി.സി.ഐ കൗൺസിലിന്റെ നടപടി. 2026-ൽ ബിരുദം നേടിയ എല്ലാ നാൾസാർ വിദ്യാർത്ഥികൾക്കും അവരുടെ ഇഷ്ടാനുസൃതമുള്ള സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യാം. സർവകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധ പ്രചാരണം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
പ്രതിഷേധത്തെ തുടർന്ന് ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര ആദ്യം എൻറോൾമെന്റ് തടഞ്ഞ് ഉത്തരവിറക്കിയെങ്കിലും, അടിയന്തരമായി ചേർന്ന കൗൺസിൽ യോഗം ഇത് പിൻവലിക്കുകയായിരുന്നു.
പ്രതിഷേധ പ്രചാരണങ്ങളിൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പങ്കില്ലെന്ന് ബി.സി.ഐ വിലയിരുത്തി. ......
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് ക്ലാസ് ഉയരുന്നതിനനുസരിച്ച് സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ വൻ കുറവുണ്ടാകുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് രാജ്യത്തെ ഏകദേശം 73 ശതമാനം വിദ്യാർഥികളും പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റി (2026-27) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ......