വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച ബിജെപി നേതാവ് വിവാദത്തിൽ. ഉത്തരാഖണ്ഡിലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡാണ് രണ്ടാം വിവാഹത്തോടെ പുലിവാല് പിടിച്ചിരിക്കുന്നത്. ......
ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിലുള്ള 'പ്രണയപ്പക'യുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍, തമിഴ്നാട് ചെന്നൈ സ്വദേശിയും റോബോട്ടിക്സ് എഞ്ചിനീയറുമായ റെനെ ജോഷില്‍ഡയെ (26) അഹമ്മദാബാദ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി, നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ. മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ചെന്നൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ എഞ്ചിനീയറാണ് അറസ്റ്റിലായ റെനെ ജോഷില്‍ഡ. ......
അന്യമതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലാണ് സംഭവം.......
ബംഗളുരു: കർണാടകത്തിലെ ഭരണകക്ഷിയായ കോൺഗ്രസ്സിന്റെ എം എൽ എ മാർക്കിടയിൽ അസംതൃപ്തിയും അസ്വസ്ഥതയും വ്യാപകമാവുകയാണ്. അഞ്ചു സൗജന്യങ്ങൾ വാഗ്ദാനം നൽകി രണ്ടുവർഷം മുമ്പ് അധികാരത്തിലേറിയ സിദ്ധരാമയ്യ ഗവണ്മെന്റിന് ആ വാഗ്ദാനങ്ങൾ തൃപ്തികരമായി നിറവേറ്റാനോ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനോ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നത് ആ പാർട്ടിയിലെ എംഎൽഎമാർ തന്നെയാണ്. ......
ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ദോഹയിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗൾഫ് മേഖലയിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ......
ലഹരി മരുന്ന് കേസിൽ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.......
ബംഗളുരു: വ്യാജവാർത്തകൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ, വളച്ചൊടിക്കുന്ന വാർത്തകൾ, കൃത്രിമ ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവയുടെ പെരുമഴയിലാണ് രാജ്യം നനഞ്ഞുകുളിച്ച് വിറങ്ങലിച്ച് മുന്നോട്ടുപോകുന്നത്. യു ട്യൂബ് ചാനലുകളിലും ഇതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമാണ് സമൂഹത്തെ ദുഷിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജവാർത്തകളുടെയും ദൃശ്യങ്ങളുടെയും ആധിക്യം. ......
ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിൻ്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ......
മെയ്ദേ സന്ദേശം നൽകി ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഗുവാഹാട്ടി-ചെന്നെെ വിമാനമാണ് വ്യാഴാഴ്ച്ച ബെംഗളൂരുവില്‍ അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ......