കർണാടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള പ്രതിപക്ഷ ആരോപണം രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിയിരുന്നു. അതിനുള്ള മറുപടിയെന്നോണം മുഖ്യമന്ത്രിയ്ക്ക് അയച്ച തുറന്ന കത്തിൽ, സാമ്പത്തിക കാര്യങ്ങളുടെ തെറ്റായ കൈകാര്യം ചെയ്യൽ, ഫണ്ടുകൾ വകമാറ്റി ചെലവഴിക്കൽ, പരിധി വിട്ട കടമെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ സംസ്ഥാനം സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. ......
ഭാരതീയ ജനതാ പാർട്ടി എം.പി പി.പി. ചൗധരി അധ്യക്ഷനായ പാർലമെന്ററി സംയുക്ത സമിതി സംവിധാന (128-ാമത് ഭേദഗതി) ബിൽ, 2024 വിലയിരുത്തുമ്പോൾ ഒന്നിച്ചുതെരഞ്ഞെടുപ്പിന്റെ നിയമപരവും ഭരണഘടനാപരവുമായ സുതാര്യതകൾക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്.
നിയമപരമായ പ്രതിസന്ധി: അടിസ്ഥാന ഘടനാ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു
മുൻ ചീഫ് ജസ്റ്റിസ് യു.യു. ......
പോക്സോ കേസിലെ പരാതിക്കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. കർണാടകയിലെ ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണു പിടിയിലായത്.......
ചെന്നൈ: തമിഴ് നടി രഞ്ജന നാച്ചിയാർ ബി.ജെ.പിയിൽ നിന്നും രാജിവെച്ചു. ബി.ജെ.പി കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു രഞ്ജന.......
മുംബൈ: കോൺഗ്രസ് കേരള ഘടകം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. തന്റെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ......
ന്യൂഡൽഹി: അനന്തരാവകാശ സ്വത്തിൽ മുസ്ലീം സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കാൻ കേന്ദ്ര ഇടപെടൽ തേടി സമൂഹിക പ്രവർത്തകയും നിസ സ്ഥാപകയുമായ വി.പി സുഹറ വി പി സുഹറ. ഇക്കാര്യം ആവശ്യപ്പെട്ട് വി.പി സുഹറ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച്ച നടത്തി. ......
കാമുകനൊപ്പം മകന്റെ പരീക്ഷാകേന്ദ്രത്തിലെത്തിയ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലിയിലാണ് സംഭവം. ഔറംഗബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗാന്ധാരി സ്വദേശിയായ നരേഷ് സിങ്(40) ആണ് ഭാര്യ സാവിത്രി (34)യെ കൊലപ്പെടുത്തിയത്. ......
മുസ്ലിം മതവിശ്വാസികളുടെ ആക്രമണത്തിനിരയായെന്ന് ബി.ജെ.പി നേതാവ് നാസിയ ഇലാഹി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോകവെ തൻറെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ബിജെപിയുടെ വനിതാ നേതാവിന്റെ പരാതി. ......
ബംഗളുരു: സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും കൂട്ടായ നേതൃത്വമാണ് 2023ൽ ബിജെപിയെ തകർത്ത് വൻ ഭൂരിപക്ഷത്തോടെ കർണാടകത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. സിദ്ധരാമയ്യ പ്രതിപക്ഷ നേതാവും ശിവകുമാർ പിസിസി അധ്യക്ഷനുമായിരുന്നു. ......
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി. ഇന്നു പുലർച്ചെ ആറുമണി കഴിഞ്ഞാണ് ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. 5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു.
കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്കു സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ......