ന്യൂഡൽഹി: രാജ്യത്തെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ 2.1 എന്ന പരിധിക്കും താഴെയെത്തിയതായി കേന്ദ്ര സർക്കാരിന്റെ പുതിയ റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
ഒരു സ്ത്രീയുടെ ജീവിതകാലത്ത് ജനിക്കാനിടയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്ക് എന്ന് വിളിക്കുന്നത്. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ പ്രതിയായ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ അനുമതി നിഷേധിച്ചുകൊണ്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ഇന്ത്യയിലെ വൈദ്യശാസ്ത്ര സൗകര്യങ്ങൾ ലോകത്തിലെ ഏതൊരു വിദേശ രാജ്യത്തോടും കിടപിടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ......
മൈസൂരു: കർണാടകയിലെ മണ്ഡ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. ......
ന്യൂഡൽഹി: രൂപയുടെ മൂല്യം സംരക്ഷിക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നടപടികൾ പ്രവാസി ഇന്ത്യക്കാർക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തൽ. പ്രത്യേകിച്ച് ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) അഥവാ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്.
പ്രവാസികൾക്ക് വിദേശ കറൻസിയിൽ തന്നെ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് എഫ്സിഎൻആർ (ബി) അക്കൗണ്ട്. ......
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിന് യുവതീ യുവാക്കൾ പ്രതിഷേധത്തിൽ അണിചേർന്നു.
രാവിലെ 10 മണിയോടെ ആരംഭിച്ച സമരത്തിന് വൈകിട്ട് 5 മണിവരെ അനുമതി നൽകിയിട്ടുണ്ട്. ......
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന നടപടിയുടെ ഭാഗമായി, 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിപണിയിലെത്തിച്ചു. രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഇന്ധനത്തിന്റെ വാണിജ്യ വിതരണത്തിന് തുടക്കമായത്.
ഡൽഹിയിലെ പുസ റോഡിലുള്ള ഇന്ത്യൻ ഓയിൽ ഔട്ട്ലെറ്റിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ആദ്യ ഇ85 ഇന്ധന വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി: സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ലഭ്യമല്ലാത്ത സമയങ്ങളിൽ കൂട്ടായി ഒരാളെ വാടകയ്ക്ക് ലഭ്യമാക്കുന്ന പുതിയ സേവനമാണ് ഡൽഹിയിൽ ശ്രദ്ധ നേടുന്നത്. "വാടക ബോയ്ഫ്രണ്ട്" എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇത് വൈറലാകുന്നത്. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ത്യയിലെത്തി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ......
ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ ന്യായമായ കാരണങ്ങളൊന്നുമില്ലാതെ പങ്കാളിക്ക് തുടർച്ചയായി ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് (Cruelty) സുപ്രീം കോടതി. ഇത് പങ്കാളിക്ക് കടുത്ത മാനസിക പീഡനമുണ്ടാക്കുന്ന കാര്യമാണെന്നും അതിനാൽ ദാമ്പത്യം വേർപെടുത്താൻ (വിവാഹമോചനത്തിന്) മതിയായ കാരണമാണെന്നും പരമോന്നത കോടതി വ്യക്തമാക്കി. ......