ന്യൂഡൽഹി: അധികാരം കൈയിലുണ്ടെന്ന് കരുതി ഒരു സാധാരണക്കാരന്റെ മണ്ണിലേക്ക് കയറിച്ചെല്ലാനും, ദശകങ്ങളോളം അത് കൈവശം വെച്ച് ഒടുവിൽ അർഹമായ നഷ്ടപരിഹാരം ചോദിക്കുമ്പോൾ കോടതി കയറ്റാനും സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഢ് പൊതുമരാമത്ത് വകുപ്പ് നിയമവിരുദ്ധമായി ഭൂമി കൈയേറിയതിനെതിരെ 25 വർഷമായി നിയമപോരാട്ടം നടത്തുന്ന ഒരു കൂട്ടം ഭൂവുടമകൾക്കാണ് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് നീതി ലഭിച്ചിരിക്കുന്നത്.
സർക്കാരിന്റെ അപ്പീൽ പൂർണ്ണമായും തള്ളിയ കോടതി, പാവപ്പെട്ട ഭൂവുടമകളെ വീണ്ടും കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സംസ്ഥാന സർക്കാരിന് 2 ലക്ഷം രൂപ പിഴയും ചുമത്തി.
തുടക്കം 25 വർഷങ്ങൾക്ക് മുൻപ്...
വർഷങ്ങൾക്ക് മുൻപാണ് ഉചിതമായ യാതൊരു നിയമനടപടികളും പാലിക്കാതെ ഛത്തീസ്ഗഢ് സർക്കാർ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുമരാമത്ത് ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നത്. ......
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ‘യൂസ്ലെസ് ഫെലോസ്’എന്ന് വിളിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. ......
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കേന്ദ്രത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. 46 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ......
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. മുൻ കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയറായ ടി.കെ. ......
ന്യൂഡൽഹി: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം യുവതിയുടെ ജീവനെടുത്തു. ഡൽഹിയിലെ ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തിൽ 32-കാരിയായ ആരതി കൊല്ലപ്പെട്ടു. ......
ന്യൂഡൽഹി: കടുത്ത നിയമങ്ങളുണ്ടായിട്ടും രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഈ സാമൂഹിക വിപത്തിനെതിരെ സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ വീണ്ടും ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഭർതൃവീടുകളിൽ വെച്ച് അടുത്തിടെ വിവാഹിതരായ യുവതികൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവങ്ങളാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
ഭോപ്പാലിലെ ത്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന അന്വേഷണ വീഴ്ചകളും സ്ഥാപനപരമായ പക്ഷപാത ആരോപണങ്ങളും സുപ്രീം കോടതി സ്വമേധയാ പരിഗണിച്ചിരുന്നു. ......
ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ കുട്ടികളുമായി ബന്ധപ്പെട്ട കസ്റ്റഡി, സന്ദർശനാനുമതി തർക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ പോക്സോ നിയമത്തിലെ ബാലസംരക്ഷണ തത്വങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ. ......
പട്ന: ഭാര്യയെ കണ്ടെത്തണമെന്ന ആവശ്യവുമായി സാമൂഹികമാധ്യമങ്ങളിലൂടെ കരഞ്ഞപേക്ഷിച്ച യുവാവിന്റെ സംശയങ്ങൾ ഒടുവിൽ ശരിവെക്കപ്പെട്ടു. രണ്ട് മാസത്തിലേറെയായി കാണാതായിരുന്ന 19-കാരിയായ സുജാത കുമാരിയുടെ തിരോധാനം, ബീഹാറിനെ നടുക്കിയ ദുരഭിമാനക്കൊലക്കേസായി മാറിയിരിക്കുകയാണ്. ......
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വൻ പ്രതിഷേധം. സിജെപിയുടെ രണ്ടാംഘട്ട പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തമാണുള്ളത്. ......
ന്യൂഡൽഹി: ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് സംഘടനാ പ്രവർത്തനത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ......