ആർ എസ് എസ്സിനെയും ബിജെപിയെയും അവസരം കിട്ടുമ്പോഴൊക്കെ വിമർശിക്കാൻ മടിക്കാത്ത കോൺഗ്രസ്സ് നേതാവാണ് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. എഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനാണ് അദ്ദേഹം. ......
ഇൻഡോറിലെ ദ്വാരകാപുരി പ്രദേശത്ത് എംബിഎ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പീയൂഷ് ധംനോതിയയെ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി. തന്റെ കാമുകിയായിരുന്ന ഇരുപത്തിനാലുകാരിയെ പീയൂഷ് ധംനോതിയ അതിക്രൂരമായാണ് കൊലപ്പെടുത്തിയത് എന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ......
ന്യൂഡൽഹി: ഹർജികൾ സമർപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധിയിലുണ്ടാകുന്ന കാലതാമസം (Condonation of Delay) മാപ്പാക്കി കിട്ടുക എന്നത് ഒരു കക്ഷിയുടെയും അവകാശമല്ലെന്നും, അത് പൂർണ്ണമായും കോടതിയുടെ വിവേചനാധികാരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡീഷ സർക്കാർ സമർപ്പിച്ച ഒരു ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ......
ന്യൂഡൽഹി: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ യുവതികളും യുവാക്കളും പരമാവധി ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ പൂർണ വിശ്വാസബന്ധം ഉണ്ടാകില്ലെന്ന യാഥാർഥ്യം മനസിലാക്കി വേണം ഇത്തരം ബന്ധങ്ങളിലേക്ക് കടക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ......
മുംബൈ: 2047-ഓടെ 'വികസിത ഭാരതം' എന്ന കേന്ദ്രസർക്കാർ ലക്ഷ്യം മുൻനിർത്തി കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രണ്ട് പുതിയ വായ്പാ പദ്ധതികൾ ആവിഷ്കരിച്ചു. 'യൂണിയൻ നിര്യാത് സുഗം', 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന' എന്നീ പേരുകളിലുള്ള ഈ പദ്ധതികൾ വഴി ഈട് ഇല്ലാതെ തന്നെ കയറ്റുമതിക്കാർക്ക് പ്രവർത്തന മൂലധനം ലഭ്യമാകും. ......
ബെംഗളുരു: കലബുരഗി ജില്ലയിലെ ആലൻഡ് പട്ടണത്തിലെ ലാഡ്ലെ മഷാഖ് ദർഗയിൽ സ്ഥിതിചെയ്യുന്ന രാഘവ ചൈതന്യ ശിവലിംഗത്തിൽ മഹാശിവരാത്രി പൂജ നടത്തി ഭക്തർ. കർണാടക ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു മഹാശിവരാത്രി പൂജ. ......
ഗുവാഹാട്ടി: അസം കോൺഗ്രസിൽ രാജി നാടകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. തിങ്കളാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ഭൂപൻ ബോറ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജി പിൻവലിച്ചു. ......
ദിസ്പുർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജിക്കത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൈമാറിയതെന്ന് ബോറ സ്ഥിരീകരിച്ചു. ......
ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. ബെംഗളുരുവിലാണ് സംഭവം.......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ മാർച്ച് 14നകം തങ്ങളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ......