ബംഗളുരു: രണ്ടുമാസം മുമ്പാണ് സ്പീക്കർ യു ടി ഖാദർ പതിനെട്ട് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. മാർച്ചിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ താനും ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് സഹകരണമന്ത്രി കെ എൻ രാജണ്ണ സമ്മതിച്ചിരുന്നു. ......
ഓപ്പറേഷന് സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നല്കി നടി പ്രീതി സിന്റ.
സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാന്‍ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നല്‍കിയത്.
വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ......
ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചു രാജ്യം ജപ്പാനെ മറികടന്നുവെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ. ......
പട്ന: മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും ചേർന്നു പോകുന്നതല്ലെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടുന്നു. ......
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഠാധിപതി അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര്‍ മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വര്‍ സ്വാമി അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്. ......
പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെയാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡൻറ് ഡോ. ......
സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് എസ്. ഒകയുടെ വിടവാങ്ങൽ പ്രസംഗം നീതിന്യായ വ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.......
എംബിബിഎസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സങ്ക്ലിയിലാണ് സംഭവം.......