ഭർത്താവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ശിക്ഷായിളവിനായി ഹർജി സമർപ്പിച്ചു. ബ്രിട്ടനിലെ ഡെർബിയിൽ നിന്നുള്ള റമൺദീപ് കൗർ മൻ ആണ് വധശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്. ......
കർണാടക : ഭരണ ചാതുര്യവും രാഷ്ടീയ വിവേകവും പ്രകടമാക്കി മുന്നോട്ടുപോവുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശക്തനും കോൺഗ്രസ്സ് ഹൈക്കമാണ്ടിന് ഏറെ പ്രിയങ്കരനുമായ ഡി കെ ശിവകുമാറുമായി മത്സരിച്ചാണ് 2023ൽ സിദ്ധരാമയ്യ രണ്ടാം തവണ മുഖ്യമന്ത്രിയായത്. ......
അമൃത്സർ: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തുന്നത് മാനുഷിക പരിഗണനകൾ പോലും നൽകാതെയെന്ന വിമർശനം ശക്തമാകുന്നു. സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാൻ പോലും അനുവദിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിച്ചുമാണ് അനധികൃത കുടിയേറ്റക്കാരെ അമേരിക്കൻ വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്.
അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിയപ്പോൾ തങ്ങളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തുന്നത്. അമേരിക്കയിൽ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നും ഇവർ പറയുന്നു. ......
പ്രയാഗ്രാജ്: കുംഭമേളയിൽ ദശലക്ഷക്കണക്കിന് ആളുകൾ സ്നാനം ചെയ്തെങ്കിലും ഒരാൾക്കുപോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്. ......
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിരന്തരം പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കാൻ അദ്ദേഹം അനിവാര്യമാണെന്നും മുതിർന്ന മന്ത്രിമാർ തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്യുന്നതിൽ അസ്വസ്ഥനായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ശിവകുമാർ പിസിസി അധ്യക്ഷപദവി ഒഴിയണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. ......
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ഇന്നു പുലർച്ചെ 5:36നാണ് ഭൂചലനമുണ്ടായത്.......
ന്യൂഡെൽഹി : നാഷണൽ പേയ്മെന്റ് കോര്‍പറേഷനെ (എൻ.പി.സി.) മുന്നിൽ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത് സ്വകാര്യബാങ്കുകൾക്ക് കാശടിക്കാനുള്ള തന്ത്രമാണോ? ചോദ്യം ശക്തമാവുകയാണ്. ഇന്ന് പുലര്‍ച്ചെ 12.00 മുതൽ രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിബന്ധകൾ നിലവിൽ വന്നിരിക്കുകയാണ്. ......
2025-ൽ ഇന്ത്യൻ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ രാജ്യത്തെ കുടിയേറ്റ നിയമങ്ങൾക്കു വലിയ മാറ്റം കൊണ്ടുവരും. ഫോറിനേഴ്സ് ആക്ട്, 1946; പാസ്പോർട്ട് (എൻട്രി ഇൻടു ഇന്ത്യ) ആക്ട്, 1920; രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് ആക്ട്, 1939; ഇമിഗ്രേഷൻ (കേരിയേഴ്സ്' ലയബിലിറ്റി) ആക്ട്, 2000 എന്നീ നിയമങ്ങൾ സംയോജിപ്പിച്ചാണ് പുതിയ ബിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ......
ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറി. 27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ, 1136 കിലോ ഗ്രാം വെള്ളി, 1526 ഏക്കർ ഭൂമിയുടെ രേഖകൾ, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയുൾപ്പെടെയാണ് കൈമാറിയത്. രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാൾ, സ്വർണ അരപ്പട്ട എന്നിവയും കൈമാറിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
ബംഗളുരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സ്വത്തുക്കൾ കൈമാറിയത്. ......
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടമുണ്ടായത്.......