എട്ടാം ക്ലാസുകാരിയെ അധ്യാപകർ ലൈംഗിക പീഡനത്തിനിരയാക്കി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ദാരുണ സംഭവമുണ്ടായത്.......
കൊൽക്കത്ത: ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച വീഡിയോ വിവാദമായതിന് പിന്നാലെ വനിതാ പ്രൊഫസർ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ജോലിയിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതായി സർവകലാശാല രജിസ്ട്രാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ അധ്യാപികയാണ് വിവാദത്തിൽപെട്ടത്.
നാദിയിലെ മൗലാന അബുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുൻ മേധാവി പായൽ ബാനർജിയാണ് ജോലി ഉപേക്ഷിക്കുന്നത്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി ഗംഗാതീരത്ത് പൂജയും നടത്തി. ......
കർണാടകം : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെയുള്ള മുഡ കേസ് മുറുകുമ്പോൾ കേന്ദ്രമന്ത്രിയും ജെഡിഎസ്സ് നേതാവുമായ കുമാരസ്വാമി പ്രതിയായ ഭൂമി കയ്യേറ്റക്കേസിന്റെ അന്വേഷണം ശക്തിപ്പെടുത്തി തിരിച്ചടിക്കുകയാണ് കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ്. മന്ധ്യ മുൻ എം പി മാഡെഗൗഡ കുമാരസ്വാമിയ്ക്കെതിരെ ലോകായുക്തയിൽ ഒരു പരാതി നൽകിയിരുന്നു. ......
ബെംഗളുരുവിലെ കാൽക്കെരെ തടാകക്കരയിൽ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബെംഗളുരു സ്വദേശിയായ മുദുക്കപ്പ എന്നയാളാണ് അറസ്റ്റിലായത്. ......
തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഗാസിയാബാദ് നഗർ നിഗമുമായി ബന്ധപ്പെട്ട കേസിൽ, വർഷങ്ങളായി താൽക്കാലിക നിയമനത്തിൽ തുടരേണ്ടി വന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കോടതി ശക്തമായി ഉന്നയിച്ചു. ......
ബെംഗളൂരു: കാമുകിയായ നടിക്കുവേണ്ടി മൂന്ന് കോടിയുടെ വീട് പണിത യുവാവ് പിടിയിൽ. മുപ്പത്തിയേഴുകാരനായ പഞ്ചാഗ്ക്ഷരി സ്വാമി എന്നയാളാണ് അറസ്റ്റിലായത്.......
ന്യൂഡൽഹി: കുംഭമേളയ്ക്കിടെ 30 പേർ മരിച്ചത് അത്രവലിയ സംഭവമല്ലെന്ന പരാമർശവുമായി ഹേമമാലിനി എംപി. ജനുവരി 29-ാം തീയതി മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേർ മരിക്കുകയും അറുപതുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ഹേമമാലിനിനിയുടെ പ്രതികരണം. സംഭവത്തെ പർവതീകരിക്കുകയാണെന്നും ലോക്സഭയിൽ പ്രസംഗിക്കവെ ബിജെപി എംപി ആരോപിച്ചു.
ലോക്സഭയിൽ കുംഭമേളയിലെ ദുരന്തം ചൂണ്ടിക്കാട്ടി യു.പി. ......
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നീക്കം തുടങ്ങി. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽവോഡ് നടപ്പാക്കിയതിന് പിന്നാലെയാണ് ഗുജറാത്തും നടപടികൾ ആരംഭിച്ചത്. ......
കർണാടക ബിജെപിയിൽ വിമത നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. മുൻ മുഖ്യമന്ത്രി യദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്നതാണ് വിമതരുടെ അടിയന്തര ആവശ്യം. ......