ന്യൂഡൽഹി:സുപ്രീം കോടതിയുടെ വിധികൾ അത് ഭാവിയിലേക്ക് മാത്രമുള്ളതാണെന്ന് (Prospective) വിധിന്യായത്തിൽ തന്നെ എടുത്തുപറഞ്ഞിട്ടില്ലെങ്കിൽ, അവയ്ക്ക് സ്വാഭാവികമായും മുൻകാല പ്രാബല്യം (Retrospective) ഉണ്ടായിരിക്കുമെന്ന സുപ്രധാന നിയമ തത്വം സുപ്രീം കോടതി ആവർത്തിച്ചു. ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
കർണാടകയിലെ ശ്രീ ദേവരാജ് ഉർസ് മെഡിക്കൽ കോളേജിലെ 2002-03 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സബ്വെൻഷൻ തുക നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര-കർണാടക സർക്കാരുകൾ നൽകിയ അപ്പീലുകൾ ഭാഗികമായി അനുവദിച്ച് ഉത്തരവിടവേയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സബ്വെൻഷൻ സ്കീമിന്റെ ആനുകൂല്യങ്ങൾ 2002 ഒക്ടോബർ 31-ന് ശേഷം നീട്ടി നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചരിത്രപരമായ 'ടി.എം.എ പൈ ഫൗണ്ടേഷൻ വി. ......
ഛത്രപതി സംഭാജി നഗർ: രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള നീക്കങ്ങളില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ശക്തമായ സമ്മർദ ഗ്രൂപ്പായി പ്രവർത്തനം തുടരുമെന്നും, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. ......
ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്ഫേക്ക് വീഡിയോകളും പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കേന്ദ്രസർക്കാരിനോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും പാർലമെന്ററി സമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റ പ്രതിനിധികൾ നടത്തിയ നിർണായക യോഗത്തിലാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഖേദം പ്രകടിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യോഗത്തിൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം, ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃസുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ചയായി. ......
ന്യൂഡൽഹി: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന 'സൂപ്പർ എൽനിനോ' പ്രതിഭാസം വരും മാസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ ലോകം അനുഭവിച്ചത് പ്രതിഭാസത്തിന്റെ തുടക്കം മാത്രമാണെന്നും, ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ എൽനിനോ പൂർണ ശക്തിയിലെത്തുന്നതോടെ കടുത്ത ഉഷ്ണതരംഗം, വരൾച്ച, കാട്ടുതീ, അതിശക്തമായ മഴ, വെള്ളപ്പൊക്കം തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വർധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
"എൽനിനോ നമ്മുടെ വീട്ടുപടിക്കൽ എത്തിയതല്ല, വീടിനുള്ളിലേക്ക് കടന്ന് ചൂട് കൂട്ടിക്കൊണ്ടിരിക്കുകയാണ്" എന്നായിരുന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചത്. ......
ന്യൂഡൽഹി: വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും ഒരുമിച്ച് പാർലമെന്റിൽ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ഓഗസ്റ്റ് 17-ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ചെന്നൈ: ആദ്യ ബജറ്റിലൂടെ തന്നെ ജനശ്രദ്ധ നേടുകയാണ് ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന സൂചന നൽകുന്ന ബജറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, യുവജനക്ഷേമം, വനിതാ ക്ഷേമം, കായിക വികസനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ......
വ്യാപകമായ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ വകുപ്പുകൾക്കും ബാങ്കിംഗ് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏജൻസി ഏകോപനത്തിന്റെ പ്രാധാന്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഊന്നിപ്പറഞ്ഞു, ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ......
മുംബൈ: 2026 ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ ഓഹരി വിപണി ചരിത്രപരമായ ഒരു മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നേകാലിന് ശേഷം വിപണിയിൽ കണ്ട അസാധാരണമായ മാറ്റങ്ങൾ കണ്ട് നിക്ഷേപകർ അമ്പരന്നിട്ടുണ്ടാകാം. ......
ന്യൂഡൽഹി: തുടർച്ചയായി നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരും. ......