കർണാടക : കർണാടകത്തിലെ കോൺഗ്രസ്സിനകത്ത് രണ്ട് പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട ചരടുവലികളാണ് തകൃതിയായി നടക്കുന്നത്.ഒന്ന്: സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റപ്പെടരുത്. രണ്ട്: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒരുകാരണവശാലും മുഖ്യമന്ത്രിക്കസേരയിൽ എത്തരുത്. ......
ലൈംഗികാതിക്രമം നടത്തിയെന്ന ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിന്റെ പരാതിയെ തുടർന്ന് സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യ. ചെന്നൈ നോർത്ത് ട്രാഫിക് ജോയിൻറ് കമ്മീഷണർ ഡി.മാഗേഷ് കുമാറിന്റെ ഭാര്യ അനുരാധയാണ് പരാതിക്കാരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ......
ന്യൂഡൽഹി: രാജ്യത്തെ എക്സിക്യൂട്ടിവ് നിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നതിലെ ഔചിത്യം ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഏത് എക്സിക്യൂട്ടീവ് നിയമനത്തിലും നമുക്ക് എങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താനാകുമെന്നായിരുന്നു ഭോപാലിലെ ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ സംസാരിക്കവെ ഉപരാഷ്ട്രപതി ഉയർത്തിയ ചോദ്യം. ......
ബെംഗളൂരു: പ്രണയദിനത്തിൻ്റെ ആർദ്രതയിൽ പൂന്തോട്ട നഗരിയിൽ പോർവിമാനങ്ങളുടെ വെടിക്കെട്ട് പ്രകടനം.എയ്റോ ഇന്ത്യ 2025 ൻ്റെ സമാപന ദിവസമായ ഇന്ന് നടന്ന ഫ്ലൈയിംഗ് ഡിസ്പ്ലേയിൽ 60 വർഷം പഴക്കമുള്ള യു എസ് എയർ ഫോഴ്സിൻ്റെ കെസി -135 സ്ട്രാറ്റോ ടാങ്കറിൻ്റെ പ്രദർശന പറക്കൽ ശ്രദ്ധേയമായി. യുഎസ് പോർ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന എയർക്രാഫ്റ്റാണ് സ്ട്രാറ്റോ ടാങ്കർ. ......
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വീണ്ടും അമേരിക്കയിൽ നിന്നും നാടുകടത്തി. രണ്ട് വിമാനങ്ങളിലായി ഇന്ത്യക്കാരെ തിരിച്ചയക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
പതിനാറാമത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. വിധാനസൗധ അങ്കണത്തിൽ മാർച്ച് ഒന്ന് വൈകുന്നേരം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അതിഥികൾ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവ്വഹിക്കും. ......
ഭോപാൽ: വിവാഹിതയായ യുവതി അന്യ പുരുഷനുമായി ലൈംഗികബന്ധമില്ലാത്ത പ്രണയത്തിലേർപ്പെടുന്നതിനെ അവിഹിതമായി കണക്കാക്കാനാകില്ലെന്ന് കോടതി. അന്യപുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ അവിഹിതബന്ധമെന്ന് നിർവചിക്കാൻ സാധിക്കൂ എന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ......
ബെംഗളൂരു: ഇവൻ അമേരിക്കയുടെ ബ്രഹ്മാസ്ത്രം. ശത്രുക്കളുടെ ഇടനെഞ്ച് തകർത്ത് പായുന്ന ശബ്ദാതീത സൂപ്പർ സോണിക് ബോംബർ.......
ബെംഗളൂരു: രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കാൻ താൽപ്പര്യത്തോടെ കാത്തിരിക്കുന്ന നിരവധി ലോക രാഷ്ട്രങ്ങളുണ്ട്. ഇവയിൽ എഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചെറുതും വലുതുമായ രാജ്യങ്ങളുൾപ്പെടും. ......
ബെംഗളൂരു: കഴിഞ്ഞ പത്ത് വർഷക്കാലയളവ് സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ലോകത്തെ മുൻനിര നാവികസേനയെന്ന നിലയിലുള്ള ഇന്ത്യൻ നാവികസേനയുടെ വളർച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്.
2047 ഓടെ പൂർണ്ണമായും സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ നാവിക സേന പുറത്തുവിട്ട ഇന്ത്യൻ നേവൽ ഏവിയേഷൻ - ടെക്നോളജിക്കൽ റോഡ് മാപ്പ് 2047 വിഷനെക്കുറിച്ച് എയ്റോ ഇന്ത്യയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഭൂമിശാസ്ത്രപരമായ കിടപ്പ് മൂലം ഇന്ത്യൻ സമുദ്രത്തിൻ്റെ സുരക്ഷയുടെയും സമാധാനത്തിൻ്റെയും കാര്യത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് സഞ്ജയ് സേത്ത് ചൂണ്ടിക്കാട്ടി. ......