ന്യൂഡൽഹി: രാജ്യത്തെ വിവാദമായ നീറ്റ്-യു.ജി. ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കണ്ണികൾ കേരളത്തിലും.......
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മീ എനിതിങ്' സെഷനിലൂടെ യുവാക്കളുമായി സംവദിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി. അതിൽ ഏറെ ശ്രദ്ധനേടിയത്, 'നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണ്?' എന്ന ചോദ്യത്തിനുള്ള പ്രതികരണമാണ്.
മുൻ പഞ്ചാബ് മുഖ്യമന്ത്രിയും നിലവിൽ ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങാണ് തന്റെ പ്രിയപ്പെട്ട ബിജെപി നേതാവെന്ന് രാഹുൽ പറഞ്ഞു. ......
ന്യൂഡൽഹി: ജുഡീഷ്യൽ ഓഫീസർമാർ സർക്കാർ ജീവനക്കാരല്ലെന്നും ഭരണഘടനാപരമായ സംവിധാനത്തിൽ അവർ വേറിട്ടതും വ്യത്യസ്തവുമായ ഒരു വിഭാഗമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാൽ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിശ്ചയിച്ചിട്ടുള്ള വിരമിക്കൽ പ്രായത്തിൽ നിന്ന് വ്യത്യസ്തമായ വിരമിക്കൽ പ്രായം അവർക്ക് ബാധകമാക്കാമെന്നും കോടതി വ്യക്തമാക്കി.
ജില്ലാ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 വയസ്സായി ഉയർത്തുന്നതിനുള്ള നിർദ്ദേശം പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
പനാജി: ലൈംഗികാതിക്രമത്തിന് ഇരയായ ഒരു വ്യക്തി തങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ ഇന്ന രീതിയിൽ മാത്രമേ പെരുമാറാവൂ എന്ന പരമ്പരാഗത ധാരണകളെ തള്ളി ബോംബെ ഹൈക്കോടതി. 2013-ലെ ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധിക്കിടെയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ലൈംഗികാതിക്രമ കേസിൽ 'പൂർണ്ണയായ ഇര' (Perfect Victim) എന്ന ആശയം കേവലം മിഥ്യ മാത്രമാണെന്ന് ജസ്റ്റിസ് ഡോ. ......
ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങളെയും പൊതുപ്രസ്ഥാനങ്ങളെയും പോലെ രാഷ്ട്രീയ പാർട്ടികളും ഉൾക്കൊള്ളുന്ന ജനാധിപത്യ മൂല്യങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലേ എന്ന ചോദ്യവുമായി രാജ്യത്തെ പരമോന്നത കോടതി. ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കങ്ങളും നിയമപോരാട്ടങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ ഈ മൂർച്ചയുള്ള ചോദ്യം ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
ന്യൂഡൽഹി/ദുബായ്: സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ ഇന്ത്യൻ യുവതിയെ യുഎഇയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച് അന്വേഷണ ഏജൻസികൾക്ക് കൈമാറി. വിശാഖ റാത്തോഡിനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഏകോപനത്തിൽ ഈ മാസം മൂന്നിന് ഇന്ത്യയിലെത്തിച്ചതെന്ന് സിബിഐ അറിയിച്ചു. ......
ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി പങ്കുവെച്ച വീഡിയോയിൽ, സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ 'ഗെറ്റ് റെഡി വിത്ത് മി' (ജിആർഡബ്ല്യുഎം) കൈത്തറി വസ്ത്രങ്ങളുമായി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായതിനാൽ, കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ജിആർഡബ്ല്യുഎം വീഡിയോകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്ന് മോദി യുവാക്കളോട് അഭ്യർഥിച്ചു. ......
മുംബൈ: രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാര നിർദേശങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ക്യാ ബോൽതി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപക ജനസമ്പർക്ക ക്യാംപെയ്ൻ ആരംഭിക്കുന്നതായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണമായിരിക്കും ക്യാംപെയ്നിന്റെ ആദ്യഘട്ട പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സിജെപിയുടെ കോർ ടീം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ. ......
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരമാർശം നടത്തിയെന്ന ആരോപണം പുതിയ തലത്തിലേക്ക്. ഉദയനിധി സ്റ്റാലിനെ വിമർശിച്ച് പൊതുമരാമത്ത്-കായിക വികസന മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ ആധവ് അർജുൻ നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്. ......
ബംഗളുരു: ഓൺലൈൻ ടാക്സിക്കാറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നഗരജീവിതത്തിന്റെ ഭാഗമായിട്ട് വർഷങ്ങൾ പലതായി. യൂബർ, ഒല, റാപ്പിഡ്, നമ്മയാത്രി എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. ......