കർണാടകം : ബിജെപി തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച സംസ്ഥാനമാണ് കർണാടകം. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും കൂട്ടായ നേതൃത്വത്തിലാണ് 2023-ൽ കോൺഗ്രസ്സ് ഈ സംസ്ഥാനം തിരിച്ചുപിടിച്ചത്. ......
ചെന്നൈ: നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയതിന്റെ ദോഷഫലങ്ങൾ തമിഴ്നാട് ഇപ്പോൾ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. രേവതി പൊഗദാദന്തയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് രേവതി പൊഗദാദന്തയെ കസ്റ്റഡിയിൽ എടുത്തത്.
പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ രേവന്ത് റെഡ്ഡിക്കെതിരെ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. ......
ബംഗളുരു: ചലച്ചിത്രനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത് കേസ് വേറെ തലങ്ങളിലേക്ക് നീങ്ങി സങ്കീർണ്ണമാവുകയാണ്. ഡി ആർ ഐ കസ്റ്റഡിയിലുള്ള തരുൺ രാജു രന്യറാവുവിന്റെ ദീർഘകാല സുഹൃത്താണെന്നും ഇരുവരും ഒന്നിച്ചാണ് വിദേശയാത്ര നടത്തിയതെന്നും അവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചതിൽ നിന്നും ഡി ആർ ഐ കണ്ടെത്തിയിരുന്നു. ......
ബംഗളുരു: ചലച്ചിത്ര നടി രന്യറാവു പിടിയിലായ സ്വർണ്ണക്കടത്ത് കേസ് രാഷ്ട്രീയ വിവാദമായി മാറുകയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്ക് രന്യറാവുവുമായി അടുത്ത ബന്ധമുണ്ടെന്നും കുടുങ്ങുമെന്നായപ്പോൾ രന്യ വിളിച്ചത് ഒരു മന്ത്രിയെ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു. ......
ന്യൂഡൽഹി: കേരളത്തിലെ ആശാ വർക്കർമാർക്കുള്ള എല്ലാ കുടിശ്ശികയും നൽകിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ.......
മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിലാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്.......
ദുരഭിമാനക്കൊലയിൽ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിൽ പെരുമല്ല പ്രണയ് കുമാറിനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയെ വധശിക്ഷക്ക് വിധിച്ചത്. ......
യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ 14 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷം യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഒറീസ ഹൈക്കോടതിയാണ് 42-കാരനായ മദൻ കൻഹറിനെ കുറ്റവിമുക്തനാക്കിയത്. ......
ബംഗളുരു: സംസ്ഥാന പോലീസിന്റെ മാത്രമല്ല കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, എമിഗ്രേഷൻ, ഒരുപക്ഷെ ഡി ആർ ഐ(ഡയറക്ടറേറ് ഓഫ് റവന്യൂ ഇന്റലിജൻസ്) യുടെ തന്നെ ചില ഉദ്യോഗസ്ഥരുടെ സഹായം രന്യറാവുവിന് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷനോദ്യോഗസ്ഥർ സംശയിക്കുന്നത്. ദുബായിൽ ആരാണ് രന്യയ്ക്ക് സ്വർണ്ണം നൽകിയത്, ബംഗളുരുവിൽ സ്വർണ്ണം ഏറ്റുവാങ്ങിയത് ആരൊക്കെയാണ്, സ്വർണ്ണം വാങ്ങാൻ എന്തു കറൻസി ഏതുവിധത്തിലാണ് ഉപയോഗിച്ചത് എന്നീ കാര്യങ്ങളാണ് ഡി ആർ ഐ പ്രാഥമികമായി അന്വേഷിക്കുന്നത്. ......