ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഭാരതീയ ന്യായ സംഹിതയിലൂടെ കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു. ......
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കം. ഉപതിരഞ്ഞെടുപ്പിൽ വിജയ്യുടെ ടിവികെയെ നേരിടാൻ ഇടതുപാർട്ടികൾ നേരിട്ട് കളത്തിലേക്ക്! പ്രധാന മുന്നണികളുടെ ഭാഗമാകാതെ സിപിഎമ്മും സിപിഐയും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കും. ......
ന്യൂഡൽഹി: വൈദ്യുതി ചാർജ് ബില്ലുകളിൽ നിരന്തരം കുടിശ്ശികയായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, തുക ആദ്യമായി ആവശ്യപ്പെട്ട് രണ്ട് വർഷം കഴിഞ്ഞാൽ അത് ഈടാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.വി.എൻ. ......
ബംഗളുരു: സൂപ്പർ സ്റ്റാർ ദർശനും പെൺ സുഹൃത്ത് പവിത്ര ഗൗഡയും പ്രധാനപ്രതികളായ പ്രമാദമായ രേണുകസ്വാമി കൊലക്കേസിന്റെ വിചാരണയിൽ വൻ നിയമപ്പോരാട്ടമാണ് നടക്കുന്നത്. സംഭവത്തിൽ ദൃക്സാക്ഷിയാണ് പതിനാലാം പ്രതി പ്രദോഷ്. ......
ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ എല്ലാ തലങ്ങളിലും ഭൂരിപക്ഷവാദ പ്രവണത ശക്തമാകുകയാണെന്നും സത്യസന്ധതയില്ലാത്ത ജഡ്ജിമാരുടെ എണ്ണം വർധിക്കുന്നതായും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. സ്വതന്ത്രവും നിർഭയവുമായ നീതിന്യായ വ്യവസ്ഥയില്ലാതെ ഒരു രാജ്യത്തിനും യഥാർഥ സ്വാതന്ത്ര്യം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണഘടനാ കോടതികൾ സമീപകാലത്ത് ആവശ്യമായ സംവേദനക്ഷമതയും കരുത്തും പ്രകടിപ്പിക്കുന്നില്ല. ......
മുംബൈ: വിപണിയിൽ നിന്ന് പണം നൽകി വാങ്ങുന്ന പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നു. പുതുതായി വാങ്ങിയ പ്രോട്ടീൻ പൗഡർ പാക്കറ്റിൽ ജീവനുള്ള ചെറിയ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി ബിപാഷ ബസു രംഗത്തെത്തി. ......
കൊൽക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനം വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടെ, കാളീഘട്ട് ക്ഷേത്രത്തിലെത്തി മീൻ കഴിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ക്ഷേത്രത്തിലെ പ്രസാദമായ ‘ഭോഗി’ന്റെ ഭാഗമായാണ് അദ്ദേഹം വറുത്ത മീനും ബസന്തി പുലാവും കഴിച്ചത്.
ബംഗാളികളുടെ ഭക്ഷണശീലത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് സുവേന്ദു അധികാരിയുടെ ക്ഷേത്ര സന്ദർശനം ശ്രദ്ധ നേടുന്നത്. ......
ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിരുദുനഗർ രാജപാളയത്ത് വോട്ടർമാരെ കാണാനെത്തിയ ടിവികെ നേതാവും മന്ത്രിയുമായ കെ. ......
ലഖ്നൗ: വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ യുവതി കാമുകനൊപ്പം ഒളിച്ചോടി. പൊലീസിന്റെ സഹായത്തോടെ ഭാര്യയെ കണ്ടെത്തി ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ......
ഇന്ത്യയിലെ വിവിധ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദമാകുന്ന പുതിയ ആന്റിവെനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹകരണത്തോടെയാണ് നിർണായക നേട്ടം കൈവരിച്ചത്.
സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ മൂർഖൻ പാമ്പുകളുടെ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആന്റിവെനത്തിന് ശേഷിയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ......