വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം. ഇതോടെ മിസ്രി തന്റെ സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു. ഇന്ത്യ–പാക്ക് സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിനു മുന്നിൽനിന്ന ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ ആക്ഷേപങ്ങളാണ് മിസ്രിക്കെതിരെ ഒരു വിഭാഗം ഉയർത്തുന്നത്.
ഇന്ത്യ - പാക് സംഘർഷം തുടങ്ങിയതിന് പിന്നാലെ സൈനിക നടപടികൾ സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നത് വിക്രം മിസ്രിയുടെ നേതൃത്വത്തിലായിരുന്നു. ......
പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരവാദികളെ വധിച്ചെന്ന് സൈന്യം. ഇന്ത്യയുടെ കര–നാവിക–വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ഏകദേശം 20000 പേർ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ധീരതക്കും ത്യാഗത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കൂറ്റൻ റാലി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ജാഥയില്‍ ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാള്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ ശെല്‍വപെരുന്തഗൈ, വിസികെ നേതാവ് തോല് തിരുമാവളവൻ, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎല്‍ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി.കെ ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു. ......
കൊറിയർ വഴി ലക്ഷങ്ങളുടെ കൊക്കെയ്ൻ വാങ്ങിയ യുവതി അറസ്റ്റിൽ. ഹൈദരാബാദിലുള്ള ആശുപത്രിയിലെ സിഇഒ ആയ നമ്രത ചിഗുരുപതിയാണ് അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായ വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് മുപ്പത്തിനാലുകാരിയായ നമ്രത പിടിയിലായത്. ......
ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാന് ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്നു സുരേന്ദ്ര സിങ് മോഗ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്. ......
അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. രൂക്ഷമായ സംഘർഷാവസ്ഥയ്ക്കൊടുവിൽ ഇന്ത്യാ - പാക് വെടിനിർത്തൽ ധാരണ ഇന്നലെ വൈകിട്ടോടെ നിലവിൽ വന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ സൈന്യം ആ ധാരണയും ലംഘിക്കുകയായിരുന്നു. ......
ന്യൂഡൽഹി∙ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിന് അവസാനമായി. മേഖലയിലെ സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അമേരിക്കൻപ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ......
വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെ പ്രവേശിച്ച സൈനികനാണ് ഇപ്പോൾ രാജ്യമാകെ ചർച്ചകളിൽ നിറയുന്നത്. മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോർ എന്ന എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് രാജ്യത്തിനാകെ മാതൃകയും അഭിമാനവുമായി മാറുന്നത്. ......
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിവരങ്ങളും സൈനികവൃത്തങ്ങൾ പുറത്തുവിട്ടു. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയും വധിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ......
പാകിസ്ഥാൻ തങ്ങളുടെ അഭിമാന ആയുധമായി കാണുന്ന ഒന്നാണ് ഫത്ത–II. ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഫത്ത–II പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പാകിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമായ അത്യാധുനിക ഫത്ത–II 2025ലാണ് പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. ......