ന്യൂഡൽഹി: ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയെങ്കിലും അപ്പോഴൊന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. ......
യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു.......
പ്രതിരോധ സേനയുടെ സംയുക്ത വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാൻ മള്‍ട്ടി ലയർ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യ ആകാശ് മിസൈല്‍ അടക്കമുള്ളവ പ്രതിരോധത്തിനായി ഉപയോഗിച്ചു.
കറാച്ചി വ്യോമ താവളം അടക്കമുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി. ......
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് പിന്നാലെ രാജ്യമാകെ ചർച്ച ചെയ്തത് രണ്ട് വനിതകളുടെ പേരായിരുന്നു - വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് പറയാൻ നിയോഗിക്കപ്പെട്ടത് ഈ രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥകളായിരുന്നു. ......
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീരകരരെ ആയിരുന്നെന്നും എന്നാൽ, പാക് സൈന്യവും ഭീകർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സൈന്യം. ഉന്നത സൈനിക ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ചൈനീസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ചെങ്കിലും ലക്ഷ്യം കണ്ടില്ലെന്നും എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. ......
കർണാടകം: മത്സ്യ,സമുദ്രവിഭവ ഗവേഷണമേഖലയിൽ നിർണ്ണായക സംഭാവനകൾ ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച്( ഐ സി എ ആർ) മുൻ ഡയറക്ടർ ജനറലുമായ പത്മശ്രീ സുബ്ബണ്ണ അയ്യപ്പന്റെ മരണത്തിലെ ദുരൂഹത വിട്ടുമാറുന്നില്ല. ഐസിഎആറിൽ വിരമിച്ച ഡോക്ടർ സുബ്ബണ്ണ അയ്യപ്പൻ മൈസൂരുവിലെ വിദ്യാരണ്യപുരയിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്. ......
ജയ്പൂർ: വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ മകൾ. ജമ്മു കശ്മീരിലെ ഉധംപൂരിൽ പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരേന്ദ്രകുമാർ മൊഗെയുടെ പതിനൊന്ന് വയസുള്ള മകളുടെ പ്രതികരണമാണിത്. ......
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ മലാഡ് മാൽവണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി. ......
"ഓപ്പറേഷൻ സിന്ദൂർ" എന്ന സൈനിക നടപടിയുടെ പേര് ഒരു സ്വകാര്യ വ്യക്തി ട്രേഡ്മാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയമാണ് ഇപ്പോൾ നിയമത്തിന്റെ മുന്നിൽ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിക്കുള്ളിലും പുറത്തുമുള്ള ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്ക് നൽകിയിട്ടുള്ള "ഓപ്പറേഷൻ സിന്ദൂർ" എന്ന പേര് ഒരു സ്വകാര്യ വ്യക്തി സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി (PIL) സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ദേവ് അശിഷ് ദുബെ എന്ന വ്യക്തിയാണ് ഈ നീക്കത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്. ......