പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റഷ്യൻ സന്ദർശനം റദ്ദ് ചെയ്തു. മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാനായിരുന്നു നരേന്ദ്രമോദിയെ റഷ്യ ക്ഷണിച്ചിരുന്നത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ പുരോഗമിക്കുന്നു. 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ നടകക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ......
ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. ആന്ധ്രയിൽ വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിലാണ് തകർന്നു വീണത്. ......
ദലിതർ താമസിക്കുന്ന മേഖലകളെ വിശേഷിപ്പിക്കാൻ ‘കോളനി’ എന്ന വാക്ക് ഉപയോഗിക്കേണ്ടെന്ന് തമിഴ്നാടും. സർക്കാർ ഉത്തരവുകളിലും രേഖകളിലും ഇനിമുതൽ കോളനി എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. തൊട്ടുകൂടായ്മയുടെയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന പദമെന്നായിരുന്നു സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്. ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോളനി പ്രയോഗം ദലിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടതിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ......
പാകിസ്ഥാൻ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ഇന്ത്യവിടേണ്ടി വരുന്നവരിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്റെ ഉമ്മയും. ഭീകരരോടു പൊരുതി വീരമൃത്യു വരിച്ച മുദസ്സിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷമീമ അക്തറിനെയും പാകിസ്ഥാനിലേക്ക് തിരികെ വിടാനായി വാഗാ അതിർത്തിയിലേക്കു കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ......
ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം.......
ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സിബി സെബാസ്റ്റ്യൻ വെങ്കല മെഡലും ഭാര്യ അനുപമ സിബി സ്വർണവും നേടി.
ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കഴിഞ്ഞ 23നായിരുന്നു മത്സരം.
വിമെൻ 45പ്ലസ് 83 kg വിഭാഗത്തിലാണ് അനുപമയുടെ നേട്ടം. സിബി മത്സരിച്ചത് മെൻ 50 പ്ലസ് 83 kg വിഭാഗത്തിലും.
2024 ഡിസംബറിൽ മലപ്പുറത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണവും സിബി വെള്ളിയും നേടിയിരുന്നു. ......
ബംഗളുരു: ഡിആർഐയെ കൂടാതെ ഇഡിയും സിബിഐയും അന്വേഷിക്കുന്ന വളരെ പ്രധാനപ്പെട്ട കേസ്സാണ് സിനിമാനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത്. ഏജൻസികൾ അന്വേഷണം ശക്തിപ്പെടുത്തുമ്പോൾ ജാമ്യത്തിലിറങ്ങാൻ കഠിനശ്രമം നടത്തുകയായിരുന്നു അധികാരത്തിന്റെ ഉന്നതങ്ങളിൽ സ്വാധീനമുള്ള രന്യറാവുവും തരുൺ രാജ്, സാഹിൽ ജെയിൻ എന്നീ സഹായികളും. ......
പഹൽഗാം ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ വിനോദ സഞ്ചാരമേഖലക്ക് വലിയ തിരിച്ചടിയുണ്ടാകും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ചാരികൾ യാത്രകൾ മാറ്റിവെച്ചെന്നും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽമുറികൾ റദ്ദ് ചെയ്തു എന്നുമൊക്കെ വാർത്തകൾ പുറത്തുവന്നിരുന്നു. ......